ആസ്റ്റര്‍ ഫാര്‍മസി റിയാദില്‍ ‘ട്രിയോ’ ഷോറൂം ആരംഭിച്ചു
text_fieldsട്രിയോ ആസ്റ്റര്‍ ഫാർമസി ഷോറൂം
റിയാദ്: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ റീട്ടെയില്‍ വിഭാഗമായ ആസ്റ്റര്‍ ഫാര്‍മസി, റിയാദിലെ ട്രിയോ പ്ലാസയിലുളള ഫ്ലാഗ്ഷിപ് ഷോറൂം ‘ട്രിയോ’ ഉള്‍പ്പെടെ 15 പുതിയ സ്റ്റോറുകളുമായി സൗദി അറേബ്യയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ജനങ്ങളുടെ ആരോഗ്യം, സൗന്ദര്യം, ഫിറ്റ്നസ്, ജീവിതശൈലി ആവശ്യങ്ങള്‍ക്കായി ഒരു ആരോഗ്യക്ഷേമകേന്ദ്രമായി ഉയരാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രത്യേക ഡ്രൈവ്-ത്രൂ ആശയമാണ് ട്രിയോ അവതരിപ്പിക്കുന്നത്.
വടക്കന്‍ റിയാദിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ട്രിയോ, 711 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന, ജി.സി.സിയിലെ ആസ്റ്റര്‍ ഫാര്‍മസിയുടെ ഏറ്റവും വലിയ ഷോറൂമാണ്. 13,000-ത്തിലധികം ഉൽപന്നങ്ങളും ദൈനംദിന ആവശ്യസേവനങ്ങളും ഷോറൂം വാഗ്ദാനം ചെയ്യുന്നു.
സൗദി നിക്ഷേപ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ അലി അല്സാഹെബ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്കെയര്‍, അബ്ദുല്‍ മുഹ്സിന് അല്‍ ഹോഖൈര്‍ ഗ്രൂപ് എന്നിവയുടെ ഉന്നത മാനേജ്മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ലോഞ്ചിങ് ചടങ്ങില്‍ പങ്കെടുത്തു.
2023 സെപ്റ്റംബറിലാണ് ആസ്റ്റര്‍ ഫാര്‍മസി സൗദി അറേബ്യയില്‍ പ്രവർത്തനം തുടങ്ങിയത്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 180 സ്റ്റോറുകള്‍ തുറക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗമായി, റിയാദില്‍ മാത്രം 15 സ്റ്റോറുകളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്.
മേഖലയിലെ പ്രമുഖ റീട്ടെയില്‍ പങ്കാളിയായ അല്‍ ഹോഖൈര്‍ ഹോള്‍ഡിങ് ഗ്രൂപുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര, പ്രാദേശിക തലത്തില്‍ പ്രശസ്തമായ ആരോഗ്യ, വെല്‍നെസ് ബ്രാന്‍ഡുകള്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഹെല്‍ത്ത് കെയര്‍ ആപായ ‘മൈ ആസ്റ്ററി’ന്റെ പിന്തുണയോടെ റിയാദ് ആസ്റ്റര്‍ സനദ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കണ്സള്ട്ടേഷന് ബുക്കിങ്, ടെലിഹെല്‍ത്ത്, ഹെല്‍ത്ത് റേക്കോര്‍ഡുകളുടെ പരിശോധന, ആസ്റ്റര്‍ ഫാര്‍മസിയില്‍നിന്നും റെസിപ്പി മരുന്നുകളും ഓവര്‍ ദി കൗണ്ടര്‍ ഉൽപന്നങ്ങളും വീട്ടിലെത്തിച്ച് നല്കല് എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കും.
ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് നിലവാരമുള്ള ആരോഗ്യപരിചരണ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് ആസ്റ്ററിന്റെ നയമെന്ന് സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പന് പറഞ്ഞു. വര്‍ഷംതോറും രണ്ട് കോടി രോഗികള്‍ക്കാണ് ആസ്റ്റര്‍ സേവനമെത്തിക്കുന്നത്.
ആസ്റ്റര്‍ സനദ് ആശുപത്രിയിലൂടെ രാജ്യത്തെ ആദ്യത്തെ സ്വകാര്യ ആരോഗ്യരക്ഷാ നിക്ഷേപകരിലൊന്നാകാനുള്ള അവസരം നല്‍കിയതിന് സൗദി അറേബ്യയുടെ ദീര്‍ഘ വീക്ഷണമുള്ള നേതൃത്വത്തിന് ഞങ്ങള്‍ ഹൃദയപൂർവം നന്ദി പറയുന്നു.
റിയാദിലെ ട്രിയോ പ്ലാസയിൽ ആസ്റ്റര്‍ ഫാര്‍മസി ഫ്ലാഗ്ഷിപ് ഷോറൂമായ ‘ട്രിയോ’യുടെ ഉദ്ഘാടന ചടങ്ങിൽനിന്ന്
നിരവധി രാജ്യങ്ങളിലെ ആരോഗ്യരക്ഷാ അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആസ്റ്ററിന്റെ സംയോജിത ഹെല്‍ത്ത് കെയര്‍ മാതൃക സൗദി അറേബ്യയിലെ ആരോഗ്യരംഗത്തിന്റെ ഭാവി രൂപപ്പെടുത്താന്‍ സഹായിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഡോ. ആസാദ് മൂപ്പന് വ്യക്തമാക്കി.
ആസ്റ്റര്‍ ഫാര്മസിയുമായുള്ള പങ്കാളിത്തം സൗദി ആരോഗ്യപരിചരണരംഗത്ത് ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു സമീപനം സാധ്യമാക്കുമെന്ന് അബ്ദുല്‍ മുഹ്സിന് അല്‍ ഹോഖൈര്‍ ഹോള്‍ഡിങ് ഗ്രൂപ് ഡെപ്യൂട്ടി സി.ഇ.ഒ മിഷാല്‍ അല്‍ ഹോഖൈര്‍ അഭിപ്രായപ്പെട്ടു.
ജി.സി.സിയിലെ ഏറ്റവും വലിയ രാജ്യവും ലോകത്തെ വേഗത്തില്‍ വളരുന്ന രണ്ടാമത്തെ സാമ്പത്തിക വ്യവസ്ഥയുമായ സൗദി അറേബ്യ വളരെ കുറച്ച് സമയത്തിനുള്ളില്‍ നേടിയെടുത്ത അതിശയകരമായ പുരോഗതി നോക്കികാണുമ്പോള്‍ ഏറെ അഭിമാനം തോന്നുന്നുവെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ജി.സി.സി മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

