എറണാകുളം ജില്ല കെ.എം.സി.സി സഹായം നൽകി
text_fieldsദമ്മാം കെ.എം.സി.സി എറണാകുളം ജില്ല ചികിത്സാ ധനസഹായം അൽഖോബാർ ഘടകം ജനറൽ സെക്രട്ടറി സിറാജ് ആലുവ കൈമാറുന്നു
ദമ്മാം: തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ അതിസങ്കീർണമായ ന്യൂറോ സർജറിക്ക് വിധേയമായി ചികിത്സയിൽ കഴിയുന്ന ആലുവ എടത്തല നൊച്ചിമ സ്വദേശിനി യുവതിക്ക് ദമ്മാം കെ.എം.സി.സി എറണാകുളം ജില്ല ചികിത്സാ ധനസഹായം കൈമാറി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വരൂപിച്ച തുകയാണിത്.
ജില്ല കെ.എം.സി.സി ഉപദേശക സമിതി അംഗവും അൽഖോബാർ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ സിറാജ് ആലുവ, ധനസഹായം മുസ്ലിം ലീഗ് നേതാവ് സി.ഒ. മുഹമ്മദ് ചേനക്കരക്ക് കൈമാറി. മുസ്ലിം ലീഗ് മണ്ഡലം കൗൺസിലർ എൻ.കെ. ഷംസുദ്ദീൻ, ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞുമുഹമ്മദ് എട്ടാടൻ എന്നിവർ സംബന്ധിച്ചു.

