അസ്ലം കൊളക്കോടെൻറ പുസ്തകങ്ങൾൽ പ്രകാശനം ചെയ്തു
text_fieldsഅസ്ലം കോളക്കോടെൻറ പുസ്തക പ്രാകശനങ്ങൾ ജോയ് മാത്യു, ശിഹാബുദ്ദീൻ പൊയ്തുംകടവ് എന്നിവർ നിർവഹിക്കുന്നു
ദമ്മാം: പ്രവാസി എഴുത്തുകാരൻ അസ്ലം കൊളക്കോടെൻറ രണ്ട് പുതിയ പുസ്തകങ്ങൾ ദമ്മാമിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ‘River of Thoughts’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരവും, ‘മരീചികയോ ഈ മരുപ്പച്ച’ എന്ന മലയാളം ഓർമക്കുറിപ്പുകളുമാണ് വായനക്കാരിലേക്ക് എത്തിയത്.
എഴുത്തുകാരനും സംവിധായകനും നടനുമായ ജോയ് മാത്യു നിർവഹിച്ചു. മുരളി ഊട്ടുകളം ആദ്യപ്രതി ഏറ്റുവാങ്ങി. ഇംഗ്ലീഷ് കവിതാ സമാഹാരം എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പ്രകാശനം ചെയ്തു. ബിസപ് സി.ഇ.ഒ മുഹമ്മദ് സുഹൈൽ പുസ്തകം ഏറ്റുവാങ്ങി.സാജിദ് ആറാട്ടുപുഴ, ഫൈസൽ ഇരിക്കൂർ എന്നിവർ പുസ്തകങ്ങളെ പരിചയപ്പെടുത്തി. ഡോ. സിന്ധു ബിനു അവതാരകയായിരുന്നു. ദമ്മാം കെ.എം.സി.സി പ്രസിഡൻറ് സൈനു കുമളി, കെപ്വ ചെയർമാൻ ജൗഹർ കുനിയിൽ, നൗഷാദ് തിരുവനന്തപുരം, ഷാജി മതിലകം ആശംസകൾ അർപ്പിച്ചു. ഉപഹാരവിതരണം കാദർ ചെങ്കള, മൻസൂർ പള്ളൂർ, കാദർ മാസ്റ്റർ വഹിച്ചു. ടി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ആലിക്കുട്ടി ഒളവട്ടൂർ അധ്യക്ഷത വഹിച്ചു.
ജന.കൺ. മാലിക് മഖ്ബൂൽ സ്വാഗതവും ചീഫ് കോഓഡിനേറ്റർ റഹ്മാൻ കാരയാട് നന്ദിയും പറഞ്ഞു.മഹമൂദ് പൂക്കാട്, സമീർ അരീക്കോട്, ഫൈസൽ ഇരിക്കൂർ, ഷിറാഫ് മൂലാട്, ഷാനി പയ്യോളി, നജുമു സമാൻ, അജ്മൽ കൊളക്കോടൻ, അലി ഊരകം, അനസ് ഊരകം, റൂഖിയ റഹ്മാൻ, ഷബ്ന നജീബ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

