അസീർ സോൺ പ്രവാസി സാഹിത്യോത്സവ് സംഘാടകസമിതി രൂപവത്കരിച്ചു
text_fieldsഅസീർ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പ്രവാസി സാഹിത്യോത്സവത്തിെൻറ 15ാം പതിപ്പ് സ്വാഗതസംഘം
രൂപവത്കരണയോഗം
ഖമീസ് മുശൈത്ത്: അസീർ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പ്രവാസി സാംസ്കാരിക രംഗത്തെ ആഘോഷമായ പ്രവാസി സാഹിത്യോത്സവത്തിന്റെ 15ാം പതിപ്പ് ജനുവരി രണ്ടിന് ഖമീസിൽ സംഘടിപ്പിക്കുന്നു.
അസീർ പ്രവിശ്യയിലെ അബഹ, ഖമീസ് മുശൈത്, നജ്റാൻ, മഹായിൽ എന്നിവിടങ്ങളിൽ നിന്നുള്ള മത്സരാർഥികളാണ് സോൺ സാഹിത്യോത്സവത്തിൽ മാറ്റുരയ്ക്കുക.
പ്രവാസി സമൂഹത്തിന്റെ സഹകരണത്തോടെ വർഷം തോറും നടക്കുന്ന സാഹിത്യോത്സവ് പ്രവാസി കുടുംബങ്ങളുടെ കൂട്ടായ്മയും കലാസാംസ്കാരിക ഐക്യവും പ്രോത്സാഹിപ്പിക്കുന്ന വേദിയായി മാറിയിട്ടുണ്ട്. ഇത്തവണ കലാ, സാഹിത്യ മേഖലകളിലായി 60ൽപരം മത്സര ഇനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 30 വയസ്സ് കവിയാത്ത സ്ത്രീ പുരുഷന്മാർക്കും, കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം.
സംഘാടകസമിതി രൂപവത്കരണ യോഗത്തിൽ ഐ.സി.എഫ് നാഷനൽ സെക്രട്ടറി മഹ്മൂദ് സഖാഫി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് നാഷനൽ സെക്രട്ടറി അബ്ദുൽ സലാം കുറ്റ്യാടി ഉദ്ഘാടനം ചെയ്തു. ഹസൻ അഹ്സനി കാലടി സംഘാടക സമിതി പ്രഖ്യാപനം നടത്തി. ഹാഫിള് സാജിദ് സഖാഫിയുടെ (ചെയർമാൻ) നേതൃത്വത്തിൽ 81 അംഗ സംഘാടക സമിതിയാണ് നിലവിൽ വന്നത്. സാഹിത്യോത്സവിന്റെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ വെച്ച് നടന്നു.
ആർ.എസ്.സി അസീർ സോൺ ജനറൽ കൺവീനർ യൂസുഫ് ആലത്തിയൂർ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ മൊയ്ദീൻ മാവൂർ നന്ദിയും പറഞ്ഞു. എ.സി.എഫ് വെസ്റ്റ് ചാപ്റ്റർ സെക്രട്ടറി അബ്ദുൽ സത്താർ പതിമംഗലം, കെ.സി.എഫ് ഖമീസ് മുശൈത് പ്രസിഡൻറ് അബ്ദുൽ റസാഖ് ബന്നൂർ, ആർ.എസ്.സി ഗ്ലോബൽ എക്സിക്യൂട്ടീവ് നിയാസ് കാക്കൂർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അസീറിലെ പ്രവാസി സമൂഹത്തിന്റെ ഐക്യവും സാഹിത്യ, സാംസ്കാരിക പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്ന വലിയ പരിപാടിയായി തന്നെ ഇത്തവണത്തെ സാഹിത്യോത്സവ് മാറുമെന്ന് സംഘാടക സമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

