അസീർ തിരുവനന്തപുരം കൂട്ടായ്മ വിന്റർ കപ്പ് സീസൺ ഒന്നിന് സമാപനം
text_fieldsഅസീർ തിരുവനന്തപുരം കൂട്ടായ്മ വിന്റർ കപ്പ് സീസൺ വണ്ണിന്റെ സമാപനപരിപാടിയിൽ
അഷ്റഫ് കുറ്റിച്ചൽ സംസാരിക്കുന്നു
അബഹ: അസീർ തിരുവനന്തപുരം കൂട്ടായ്മ സംഘടിപ്പിച്ച വിന്റർ കപ്പ് സീസൺ വണ്ണിന്റെ വിജയികൾക്കുള്ള ട്രോഫി വിതരണ ചടങ്ങ് കലാ സാംസ്കാരിക പരിപാടികളോടെ സമാപിച്ചു.ഖമീസ് മുശൈത്ത് ടോപ്പാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഉമർ ഫാറൂക്ക് അധ്യക്ഷത വഹിച്ചു. പഹൽഗാമിലെ രക്തസാക്ഷികൾക്ക് ആദരാജ്ഞലികൾ അർപ്പിച്ച് മൗന പ്രാർഥനയോടുകൂടി ആരംഭിച്ച യോഗം അസീറിലെ സാമൂഹിക പ്രവർത്തകനും ഒ.ഐ.സി.സി ദക്ഷിണ മേഖല പ്രസിഡന്റുമായ അഷ്റഫ് കുറ്റിച്ചൽ ഉദ്ഘാടനം ചെയ്തു.
അസീറിലെ പ്രവാസികളായ കായിക പ്രേമികൾ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലും ആരോഗ്യ സംരക്ഷണ പരിപാടികളിലും ഏറെ മുന്നിലാണെന്നും ഇത് മറ്റുള്ളവർക്ക് കൂടി പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. അസീർ പ്രവാസി സംഘം സെക്രട്ടറി സുരേഷ് മാവേലിക്കര, ഒ.ഐ.സി.സി ദക്ഷിണമേഖല സെക്രട്ടറി മനാഫ് പരപ്പിൽ, ലന അഡ്വാൻസ്ഡ് സ്കൂൾ പ്രിൻസിപ്പൽ ഡോ. സിജു എസ്. ഭാസ്കർ, കിങ് ഖാലിദ് യൂനിവേഴ്സിറ്റി പ്രഫ. അബ്ദുൽ ഖാദർ, മാധ്യമ പ്രവർത്തകൻ മുജീബ് എള്ളുവിള എന്നിവർ സംസാരിച്ചു.
ക്ലൗഡ്സ് ഓഫ് അബഹയും ഖമീസ് വോയിസും അവതരിപ്പിച്ച കുട്ടികളുടെ കലാപരിപാടിയും കൊട്ടുപാട്ടും സദസ്സിന് പുതിയ അനുഭവമായിരുന്നു. വൈസ് പ്രസിഡന്റ് അൻസാരി റഫീഖ് വിന്റർ കപ്പ് സീസൺ ഒന്ന് പരിചയപ്പെടുത്തി.ഖജാൻജി ഷഫീഖ് അബൂ താഹിർ, ജോയന്റ് സെക്രട്ടറി ഷാഫി അബ്ദുൽ മജീദ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ബാദുഷ, സിയാദ് അരവിന്ദ്, ജുനൈദ്, ഷിബു, നിയാസ്, ഷാജഹാൻ നിയാസ്ഖാൻ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് സമ്മാനം നൽകി. ജനറൽ സെക്രട്ടറി നസീം അബൂ താഹിർ സ്വാഗതവും വൈസ് പ്രസിഡന്റ് എം.എ. നിസാം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

