അസീർ തിരുവനന്തപുരം കൂട്ടായ്മ പുതിയ കമ്മിറ്റി നിലവിൽവന്നു
text_fieldsഎം. ഉമ്മർ ഫാറൂഖ് (പ്രസി), നസീം അബുത്താഹിർ
(ജന സെക്ര), ഷഫീഖ് അബുത്വാഹിർ (ട്രഷ)
അബഹ: അസീർ തിരുവനന്തപുരം കൂട്ടായ്മ (എ.ടി.കെ) പുതു വർഷത്തിലേക്കുള്ള കമ്മിറ്റി നിലവിൽവന്നു. ഖമീസ് മുശൈത്ത് ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി മീറ്റിങ്ങിൽ എം. ഉമ്മർ ഫാറൂഖ് (പ്രസി), നസീം അബുത്താഹിർ (ജന സെക്ര), ഷഫീഖ് അബുത്വാഹിർ (ട്രഷ) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.
അൻസാരി റഫീഖ്, എം.എ. നിസാമുദ്ദീൻ (വൈസ് പ്രസി), ഷാഫി, താരിഷ് (ജോ സെക്ര) എന്നിവരെയും, ഉപദേശക സമിതി അംഗങ്ങളായി അഷറഫ് കുറ്റിച്ചൽ, ഡോ. ബിനുകുമാർ, പ്രഫ. അബ്ദുൽ ഖാദർ, ഷാ കൈരളി എന്നിവരെയും തിരഞ്ഞെടുത്തു. കൂട്ടായ്മയുടെ കാരുണ്യവർഷം അവാർഡ് നിയാസ് കണിയാപുരത്തിന് ഉപദേശക സമിതി അംഗങ്ങൾ കൈമാറി.

