ഹജ്ജ് തീർഥാടകർക്ക് അസീർ തനിമ സ്വീകരണം നൽകി
text_fieldsഅസീറിൽനിന്ന് ഹജ്ജിന് പോയി മടങ്ങിയെത്തിയ തീർഥാടകർക്ക് അസീർ തനിമ ഒരുക്കിയ
സ്വീകരണ പരിപാടിയിൽ ഡോ. ബിനുകുമാർ ഹജ്ജനുഭവങ്ങൾ പങ്കുവെക്കുന്നു
അസീർ: ഈ വർഷത്തെ ഹജ്ജ് കർമം നിർവഹിച്ച അസീറിൽനിന്നുള്ള തീർഥാടകർക്ക് അസീർ തനിമ കലാസാംസ്കാരിക വേദി സ്വീകരണം നൽകി. മുഹമ്മദ് അലി ചെന്ത്രാപ്പിന്നി മുഖ്യപ്രഭാഷണം നടത്തി. ഹജ്ജ് നിർവഹിച്ചു തിരിച്ചെത്തിയ ഓരോ ഹാജിയും ജീവിതത്തിൽ കൂടുതൽ സൂക്ഷ്മത പുലർത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രസവിച്ച കുഞ്ഞിനെപ്പോലെ വിശുദ്ധരാണ് അല്ലാഹുവിെൻറ തൃപ്തി ആഗ്രഹിച്ചു ഹജ്ജ് ചെയ്തവർക്കുള്ള പ്രതിഫലം. വ്യക്തിയിൽ നിന്നും സമൂഹത്തിലേക്കുള്ള ഒരു പരിവർത്തനമാണ് ഹജ്ജ് വിശ്വാസിക്ക് സമ്മാനിക്കുന്നതെന്നും അത്തരത്തിൽ നന്മകളിൽ ഏറ്റവും നന്നായി മുന്നേറാൻ ഹാജിമാർ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. അബ്ദുൽറഹ്മാൻ തലശ്ശേരി അധ്യക്ഷത വഹിച്ചു.
ഹാജിമാർ ഹജ്ജനുഭവങ്ങൾ സദസ്യരുമായി പങ്കുവച്ചു. തെൻറ ഇസ്ലാം ആശ്ലേഷണവും ഏകനായ പ്രപഞ്ച സ്രഷ്ടാവിെൻറ കണ്ടെത്തലും വിശദീകരിച്ചു കൊണ്ട് ഡോ: ബിനു കുമാർ സംസാരിച്ചു. മക്ക ടി.വി യിൽ തെൻറ ഇൻറർവ്യൂ വന്നത് യാദൃശ്ചികമായി സംഭവിച്ചതാണെന്നും ഹജ്ജ് തന്നെ പുതിയൊരു മനുഷ്യനാക്കി മാറ്റിയെന്നും തെൻറ മനസ്സിന് വലിയൊരു സമാധാനം ഹജ്ജിലൂടെ കൈവരിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
സൗദി സർക്കാർ ഹാജിമാർക്ക് വേണ്ടിയൊരുക്കിയിട്ടുള്ള സൗകര്യങ്ങൾ അങ്ങേയറ്റം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നജ്മുദ്ധീൻ പാതിരിപ്പാലയും ഇബ്രാഹിം മുനജ്ജവും ഹജ്ജനുഭവങ്ങൾ പങ്കുവെച്ചു. യോഗത്തിൽ പർവീസ് പിണറായി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

