അസീർ സോഷ്യൽ ഫോറം കുടുംബസംഗമം
text_fieldsഅസീർ സോഷ്യൽ ഫോറം നടത്തിയ കുടുംബസംഗമത്തിൽ കോയ ചേലമ്പറ സംസാരിക്കുന്നു
അബഹ: സൗദി ദേശീയദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം അബഹ സെൻട്രൽ കമ്മിറ്റി ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു.
വിവിധ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു.
അബഹ, ഖമീസ് മുശൈത്ത് എന്നീ പ്രദേശങ്ങളിൽനിന്നുള്ള നിരവധി പ്രവാസി കുടുംബങ്ങളും കലാസ്വാദകരും പങ്കെടുത്തു. വൈകീട്ട് എട്ടിന് ആരംഭിച്ച കുടുംബസംഗമത്തിൽ 15ൽപരം മത്സരങ്ങൾ അരങ്ങേറി. റുഖ്സാന റാഫി, സുഹറ സാബിർ, ബുഷ്റ കബീർ, ബുഷ്റ സാദിഖ്, ഫസീല യാസീൻ എന്നിവർ നേതൃത്വം നൽകി.
അബഹ സോഷ്യൽ ഫോറം ബ്ലോക്ക് പ്രസിഡൻറ് അബൂബക്കർ നീലഗിരി അധ്യക്ഷത വഹിച്ചു. ഫോറം അബഹ റീജനൽ സെക്രട്ടറി ഷറഫുദ്ദീൻ മണ്ണാർക്കാട് ഉദ്ഘാടനം ചെയ്തു.
സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് കോയ ചേലേമ്പറ അധ്യക്ഷത വഹിച്ചു.
ഹനീഫ മഞ്ചേശ്വരം, സാബിർ അലി മണ്ണാർക്കാട്, ഇസ്മാഈൽ കൊയിലാണ്ടി എന്നിവർ സംസാരിച്ചു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

