അസീർ സോക്കർ 2025; വിന്നർ ഫാൾക്കൻ എഫ്.സി ടീം ജേതാക്കൾ
text_fieldsഅസീർ പ്രവാസി സംഘം ‘അസീർ സോക്കർ 2025’ ജേതാക്കളായ വിന്നർ ഫാൾക്കൻ എഫ്.സി ടീമിന് അബീർ മെഡിക്കൽ ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ ഫ്രഡറിക് സജി ട്രോഫി കൈമാറുന്നു
ഖമീസ് മുശൈത്: അസീർ പ്രവാസിസംഘം ‘അസീർ സോക്കർ 2025’ ഫുട്ബാൾ മത്സരത്തിൽ വിന്നർ ഫാൾക്കൻ എഫ്.സി ടീം ജേതാക്കളായി. ഫൈനലിൽ മെട്രോ സ്പോർട്സ് ടീമിനെ പരാജയപ്പെടുത്തിയാണ് ഫാൽക്കൻ എഫ്.സി ടീം വിജയിച്ചത്. അബീർ മെഡിക്കൽ ഗ്രൂപ് നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും സഫയർ ഹോട്ടൽ നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി പെരുന്നാൾ അവധി ദിനങ്ങളിൽ നടന്ന മത്സരങ്ങളിൽ എട്ട് ടീമുകൾ മാറ്റുരച്ചു.
റണ്ണേഴ്സായ മെട്രോ സ്പോർട്സ് ടീം
ഫൈനൽ മത്സരങ്ങൾക്ക് മുന്നോടിയായി ‘വോയിസ് ഓഫ് അബഹ’യുടെ ഗാനസന്ധ്യയും അരങ്ങേറി. ഖമീസിനെ ഉത്സവ ലഹരിയാക്കിയ ഫുട്ബാൾ മാമാങ്കം കാണാൻ സ്ത്രീകളും കുട്ടികളുമടക്കം ധാരാളം പേർ എത്തിയിരുന്നു. അബീർ മെഡിക്കൽ ഗ്രൂപ് ഓപറേഷൻ മാനേജർ ഫ്രെഡറിക്ക് സജി, അസീർ പ്രവാസിസംഘം ആക്റ്റിങ് രക്ഷാധികാരി സുധീരൻ ചാവക്കാട്, സ്വാഗതസംഘം കൺവീനർ നിസാർ കൊച്ചി എന്നിവർ ചേർന്ന് ജേതാക്കൾക്കുള്ള ട്രോഫിയും കാഷ് അവാർഡും നൽകി.
സഫയർ ഹോട്ടൽ മാനേജർ മുസ്തഫ സഫയർ, സംഘടന പ്രസിഡന്റ് അബ്ദുൽ വഹാബ് കാരുനാഗപ്പള്ളി, സ്വാഗതസംഘം വൈസ് ചെയർമാൻ വിശ്വാനാഥൻ മൂന്നിയൂർ എന്നിവർ ചേർന്ന് റണ്ണേഴ്സ് ട്രോഫിയും സമ്മാനിച്ചു. ബെസ്റ്റ് ഗോൾകീപ്പറായി സ്റ്റാർസ് ഓഫ് അബഹയുടെ അംജുവിനേയും ബെസ്റ്റ് സ്റ്റോപ്പർ ബാക്കായി ഫാൾക്കൻ എഫ്.സിയിലെ സനീഷിനേയും ടൂർണമെന്റിലെ ബെസ്റ്റ് ഗോൾകീപ്പറായി മെട്രോ സ്പോർട്സിന്റെ ഉനൈസിനെയും തെരഞ്ഞെടുത്തു.
ഫയർ ടീം ഓഫ് ദ ടൂർണമെന്റായി ഫാൾക്കൻ എഫ്.സിയെയും മാൻ ഓഫ് ദ ടൂർണമെന്റിന് അർഹനായ മെട്രോ സ്പോർട്സിന്റെ സാലിയേയും ടോപ് സ്കോററായി മെട്രോ ക്ലബ്ബിന്റെ നൗഷിക്കിനേയും തെരഞ്ഞെടുത്തു.ബഷീർ വണ്ടൂർ, രാജേഷ് കറ്റിട്ട, സുരേന്ദ്രൻപിള്ള, ബിജു ചന്ദ്രൻ എന്നിവർ അടങ്ങിയ ജഡ്ജിങ് കമ്മിയാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. അബീർ മെഡിക്കൽ ഗ്രൂപ്പ് ഓപറേഷൻ മാനേജർ ഫ്രഡറിക് സജി അസീർ സോക്കർ 2025ന്റെ ഉദ്ഘാടനം നിർവഹിച്ചു. ആക്റ്റിങ് രക്ഷാധിക്കാരി സുധീരൻ ചാവക്കാട്, ഒ.ഐ.സി.സി പ്രതിനിധി പ്രകാശൻ നാദാപുരം, ശിഫ ഹോസ്പിറ്റൽ പ്രതിനിധി ഡോ. റമീശ്, അൽ ജനൂബ് സ്കൂൾ പ്രിൻസിപ്പൽ മഹ്സൂമം അറക്കൽ എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് അസീറിലെ അൽ ജനൂബ് സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് ചടങ്ങിന് പൊലിമ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

