അസീർ പ്രവാസി സംഘം അബഹ ഏരിയ സമ്മേളനം
text_fieldsഅനുരൂപ്, നിസാർ കൊച്ചി, രഞ്ജിത്ത് വർക്കല, ഇബ്രാഹിം മരയ്ക്കാൻതൊടി
അബഹ: നരേന്ദ്ര മോദി സർക്കാറിന്റെ കോർപറേറ്റ് അനുകൂല നയങ്ങൾ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തേയും ജീവനോപാധികളേയും തകർത്തിരിക്കുകയാണെന്ന് റിയാദ് കേളി കലാസാംസ്കാരിക വേദി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അഭിപ്രായപ്പെട്ടു. ആനത്തലവട്ടം ആനന്ദൻ എന്ന് നാമകരണം ചെയ്ത സമ്മേളന വേദിയിൽ അനിൽ അടൂർ താൽക്കാലിക അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ രാജേഷ് പെരിന്തൽമണ്ണ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. നിസാർ കൊച്ചി, മുരളി, അനിൽ (പ്രസീഡിയം), റസാഖ്, ബാജി (പ്രമേയം), രഞ്ജിത്ത്, ജലീൽ (മിനിട്സ്) എന്നീ ഉപകമ്മറ്റികളെ തെരഞ്ഞെടുത്തു.
മൂന്ന് വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അനുരൂപ് കുണ്ടറയും സാമ്പത്തിക കണക്കുകൾ ട്രഷറർ ശൈലേഷ് ക്ലാപ്പനയും, സംഘടനാ റിപ്പോർട്ട് ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കരയും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി അനുരൂപ്, സുരേഷ് മാവേലിക്കര എന്നിവർ ചർച്ചക്ക് മറുപടി പറഞ്ഞു.
അബ്ദുൽ വഹാബ് കരുനാഗപ്പള്ളി, റഷീദ് ചെന്ത്രാപ്പിന്നി, താമരാക്ഷൻ (ലഹദ്), സുധീരൻ ചാവക്കാട്, ബഷീർ വണ്ടൂർ, പൊന്നപ്പൻ കട്ടപ്പന എന്നിവർ സംസാരിച്ചു. അടുത്ത ഘട്ടത്തിലേക്കുള്ള ഏരിയ കമ്മറ്റിയുടെ പാനൽ രക്ഷാധികാരി ബാബു പരപ്പനങ്ങാടി സമ്മേളനത്തിൽ അവതരിപ്പിച്ചു. ജോയന്റ് സെക്രട്ടറി രഞ്ജിത്ത് വർക്കല സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അനുരൂപ് (പ്രസിഡൻറ്), നിസാർ കൊച്ചി (സെക്രട്ടറി), ഇബ്രാഹിം മരയ്ക്കാൻതൊടി (ട്രഷറർ), രഞ്ജിത്ത് വർക്കല (റിലീഫ് കൺവീനർ), രാജേഷ് പെരിന്തൽമണ്ണ (ജോ. സെക്ര.), അനിൽ അടൂർ (വൈ. പ്രസി.), ശൈലേഷ് (റിലീഫ് ചെയർമാൻ), റസാഖ് ആലുവ (അക്ഷയ കൺവീനർ).

