അസീർ പ്രവാസി സംഘം നോർക്ക, ക്ഷേമനിധി കാർഡ് വിതരണം സംഘടിപ്പിച്ചു
text_fieldsഅസീർ പ്രവാസി സംഘം നോർക്ക, ക്ഷേമനിധി കാർഡുകളുടെ വിതരണം സുരേഷ് മാവേലിക്കര
ഉദ്ഘാടനം ചെയ്യുന്നു
അബഹ: അസീർ പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ നോർക്ക, ക്ഷേമനിധി കാർഡുകളുടെ വിതരണം സംഘടിപ്പിച്ചു. ഒരു മാസം മുമ്പ് നടന്ന പ്രവാസി ക്ഷേമനിധി, നോർക്ക തിരിച്ചറിയൽ കാർഡ് അപേക്ഷ ക്യാമ്പിൽ പങ്കെടുത്ത അഞ്ഞൂറോളം പ്രവാസികളിൽനിന്ന് 200 പേരുടെ രേഖകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്.
അസീർ പ്രവാസി സംഘം അബഹ ഏരിയ കമ്മിറ്റി ഓഫിസിൽ ചേർന്ന ചടങ്ങ് ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കര ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് രാജൻ കായംകുളം അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഇബ്രാഹിം മരയ്ക്കാൻതൊടി പ്രവർത്തനങ്ങൾ വിശദീകരിച്ചു.
അസീർ പ്രവാസി സംഘം രക്ഷാധികാരി ബാബു പരപ്പനങ്ങാടി, പ്രസിഡന്റ് അബ്ദുൽ വഹാബ് കരുനാഗപ്പള്ളി, സംഘടന നോർക്ക സെൽ അംഗം രഞ്ജിത്ത് വർക്കല എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇബ്രാഹിം സ്വാഗതം പറഞ്ഞു.

