Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അസീർ പ്രവാസി സംഘം രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു
text_fieldsbookmark_border
സൗദി നാഷനൽ ദിനത്തോടനുബന്ധിച്ച് അസീർ പ്രവാസി സംഘം നടത്തിയ രക്തദാന ക്യാമ്പുകളിൽ രക്തം നൽകുന്നവർ.
അബഹ: സൗദി നാഷനൽ ദിനത്തോടനുബന്ധിച്ച് അസീർ പ്രവാസി സംഘം രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. സെപ്റ്റംബർ 21 മുതൽ 26 വരെ സംഘടിപ്പിച്ച ക്യാമ്പുകളിൽ നിരവധി പ്രവർത്തകർ രക്തദാനം നടത്തി. മൊഹായിൽ ജനറൽ ആശുപത്രി, അസീർ സെൻട്രൽ ആശുപത്രി, മെറ്റേർനിറ്റി ആശുപത്രി, ഖമീസ് ജനറൽ ആശുപത്രി എന്നിവടങ്ങളിൽ നടന്ന ക്യാമ്പുകൾക്ക് ഇബ്രാഹീം മരക്കാൻതൊടി, രഞ്ജിത്ത് വർക്കല, രാജേഷ് പെരിന്തൽമണ്ണ, ഷഫീക്കർ അലി, ഷാനവാസ്, നൗഷാദ് ചേറ്റുവ, പി.വി രാജേഷ് അശോകൻ, ബാലകൃഷ്ണൻ, സുരേന്ദ്രൻപിള്ള സുധീർ, നിസാർ എന്നിവർ നേതൃത്വം കൊടുത്തു.
ഇന്ത്യൻ സമൂഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുന്ന മുൻതൂക്കം അഭിനന്ദനാർഹമെന്ന് ആശുപത്രി അധികൃതർ അഭിപ്രായപ്പെട്ടു.
Next Story

