അസീർ പ്രവാസി സംഘം യാത്രയയപ്പ്
text_fieldsപ്രവാസം മതിയാക്കി മടങ്ങുന്ന രാഘവന് അസീർ പ്രവാസി
സംഘം യാത്രയയപ്പ് നൽകിയപ്പോൾ
അബഹ: 28 വർഷത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന അബഹയിൽ ബലദിയയിൽ വെൽഡർ ആയി ജോലിചെയ്യുന്ന രാഘവന് അസീർ പ്രവാസി സംഘം യാത്രയയപ്പ് നൽകി. സംഘടന രക്ഷാധികാരി ബാബു പരപ്പനങ്ങാടിയും റിലീഫ് ചുമത വഹിക്കുന്ന കേന്ദ്ര കമ്മിറ്റി അംഗം സന്തോഷ് കൈരളിയും ചേർന്ന് രാഘവന് ഉപഹാരം നൽകി ആദരിച്ചു.
ഏരിയ പ്രസിഡന്റ് അനൂരൂപ് അധ്യക്ഷത വഹിച്ചു. കേന്ദ്ര എക്സി. അംഗം ഇബ്റാഹിം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ശങ്കർ കാടാശ്ശേരി, രാജേഷ് പെരിന്തൽമണ്ണ, സജീവ് ദേവരാജൻ, അനിൽ അടൂർ, ജലീൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ ബാജി ജോൺ, അശോകൻ കായംകുളം, വാഹിദ്, ബാലകൃഷ്ണൻ, നാഗപ്പൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ബിജു ആന്റണി സ്വാഗതവും ആക്ടിങ് സെക്രട്ടറി രാജൻ കായംകുളം നന്ദിയും പറഞ്ഞു.

