Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫീൽഡ് പരിശോധനകൾക്ക്...

ഫീൽഡ് പരിശോധനകൾക്ക് ഇനി ‘ബോഡി കാമറ’: പുതിയ നടപടിയുമായി അസീർ നഗരസഭ

text_fields
bookmark_border
ഫീൽഡ് പരിശോധനകൾക്ക് ഇനി ‘ബോഡി കാമറ’: പുതിയ നടപടിയുമായി അസീർ നഗരസഭ
cancel

റിയാദ്​: നഗരസഭാ ഫീൽഡ് പരിശോധനകൾക്ക് കൂടുതൽ സുതാര്യതയും കൃത്യതയും കൈവരിക്കുന്നതിനായി റഗുലേറ്ററി ഇൻസ്‌പെക്ടർമാർക്ക് ‘ബോഡി കാമറകൾ’ നിർബന്ധമാക്കിയതായി അസീർ മേഖല മേയർ അബ്​ദുല്ല അൽ ജാലി അറിയിച്ചു. ഫീൽഡ് തലത്തിൽ നടക്കുന്ന ഓരോ പരിശോധനയും ഇനിമുതൽ ഡിജിറ്റലായി റെക്കോർഡ് ചെയ്യപ്പെടും.

ഫീൽഡ് സ്ക്വാഡുകളുടെ ഭാഗമായി ബോഡി കാമറകൾ ഔദ്യോഗികമായി തത്സമയം പ്രവർത്തിച്ചു തുടങ്ങുമെന്ന് ചൊവ്വാഴ്ച ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച സന്ദേശത്തിൽ മേയർ വ്യക്തമാക്കി. പരിശോധന വേളകളിൽ പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കാനും, സേവനങ്ങളിലെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്താനും, പ്രവർത്തനമികവ് വർധിപ്പിക്കാനും ഈ സംവിധാനം ഏറെ സഹായകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഫീൽഡ് ഇൻസ്‌പെക്ടർമാർക്ക് പരിശോധനാ നടപടികൾ അതേപടി ചിത്രീകരിച്ച് സൂക്ഷിക്കാൻ സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക ഉപാധിയാണ് ബോഡി കാമറകൾ. ശബ്​ദവും ദൃശ്യവും ഉൾപ്പെടെയുള്ള തെളിവുകൾ കൃത്യമായി റെക്കോർഡ് ചെയ്യപ്പെടുന്നതിലൂടെ ഇരുവിഭാഗത്തി​െൻറയും അവകാശങ്ങൾ സുരക്ഷിതമാക്കപ്പെടുന്നു.

കൂടാതെ, ഔദ്യോഗിക കൃത്യനിർവഹണ വേളയിൽ ഉദ്യോഗസ്ഥർക്കുനേരെയുണ്ടാകുന്ന കൈയ്യേറ്റങ്ങളും അതിക്രമങ്ങളും, മറ്റ് നിയമലംഘനങ്ങളും ഫലപ്രദമായി പ്രതിരോധിക്കാൻ ഈ ദൃശ്യങ്ങൾ തെളിവായി മാറും. മുനിസിപ്പൽ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും പൊതുജനങ്ങളുടെ സംതൃപ്തി ഉറപ്പുവരുത്തുന്നതിനുമായി അസീർ നഗരസഭ നടപ്പാക്കി വരുന്ന ഡിജിറ്റൽ വൽക്കരണത്തി​െൻറയും നിരീക്ഷണ സംവിധാനങ്ങൾ നവീകരിക്കുന്നതി​െൻറയും ഭാഗമായാണ് ഈ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:field dutySaudi ArabiaSmart cameras
News Summary - Asir Municipality Introduces Body Cameras for Field Inspections
Next Story