അസീർ മലർവാടി ബാലസംഘം സ്വാതന്ത്ര്യദിന മത്സര പരിപാടികൾ സംഘടിപ്പിച്ചു
text_fieldsഅസീർ മലർവാടി ബാലസംഘം സ്വാതന്ത്ര്യ ദിനത്തിൽ സംഘടിപ്പിച്ചു മത്സര പരിപാടികളിൽ
സമ്മാനം നേടിയവർ
ഖമീസ് മുശൈത്ത്: ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് അസീർ മലർവാടി ബാലസംഘം മത്സര പരിപാടികൾ സംഘടിപ്പിച്ചു. ഡോ. അഹ്മദ് സലീൽ (അസീർ കിങ് ഖാലിദ് യൂനിവേഴ്സിറ്റി) സ്വാതന്ത്ര്യദിന സന്ദേശം നൽകി. ലോകത്തിന്റെ സ്രഷ്ടാവ് സർവസൃഷ്ടികൾക്കും സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം ജന്മാവകാശമാണ്. മറ്റുള്ളവർക്ക് ദോഷകരമാകുന്ന പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്ന് രാജ്യത്തിന്റെയും രാജ്യനിവാസികളുടെയും ക്ഷേമത്തിനായി നാം പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മുഹമ്മദലി ചെന്ത്രാപ്പിന്നി അധ്യക്ഷത വഹിച്ചു.
വിവിധ മത്സരങ്ങളിൽ വിജയികളായവർ: കളറിങ് കിഡ്സ്: ഒന്നാം സ്ഥാനം മറിയം നസീർ, രണ്ടാം സ്ഥാനം ഫാത്തിമ ഹന്ന, ജൂനിയർ വിഭാഗം: ഒന്നാം സ്ഥാനം ഫാത്തിമ യാറ, രണ്ടാം സ്ഥാനം ഹാജറ, സീനിയർ വിഭാഗം: ഒന്നാം സ്ഥാനം മർവ ബാബു, രണ്ടാം സ്ഥാനം ആയിഷ അഫ. ദേശഭക്തിഗാനം ജൂനിയർ: ഒന്നാം സ്ഥാനം മനാൽ സൈനബ്, രണ്ടാം സ്ഥാനം നിഹ നസ്നി, സീനിയർ വിഭാഗം ഒന്നാം സ്ഥാനം ഷാസിൽ സമീർ, രണ്ടാം സ്ഥാനം ആയിഷ അഫ. പ്രസംഗം ജൂനിയർ വിഭാഗം: ഒന്നാം സ്ഥാനം ഫാത്തിമ യാറ, രണ്ടാം സ്ഥാനം മുഹമ്മദ് ശാദിൻ, സീനിയർ വിഭാഗം: ഒന്നാം സ്ഥാനം മർവ ബാബു, രണ്ടാം സ്ഥാനം ഖദീജ നസീം, ക്വിസ് ജൂനിയർ വിഭാഗം: ഒന്നാം സ്ഥാനം മനാൽ സമീർ, രണ്ടാം സ്ഥാനം ഫാത്തിമ യാറ പിർസാദ്, സീനിയർ വിഭാഗം: ഒന്നാം സ്ഥാനം മർവ മുഹമ്മദ് ബാബു, രണ്ടാം സ്ഥാനം ആയിഷ അഫ സലീൽ.
ഡോ. ലുഖ്മാൻ, ഡോ. സലീൽ അഹമ്മദ്, റസാഖ് കിണാശ്ശേരി, അബ്ദുറഹ്മാൻ കണ്ണൂർ, ബാദുഷ തിരുവനന്തപുരം, ഈസ ഉളിയിൽ, നബ്ഹാൻ ജിസാൻ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രോത്സാഹന സമ്മാനങ്ങൾ സഫീർ ജിസാൻ, മുഹമ്മദ് അലി ചെന്ത്രാപ്പിന്നി, സിറാജ് കണ്ണൂർ, മുഹമ്മദ് ബാബു കരുനാഗപ്പള്ളി, സമീർ കണ്ണൂർ, സുഹൈൽ ബൈഷ്, സലിം കോഴിക്കോട് എന്നിവർ വിതരണം ചെയ്തു. മത്സര പരിപാടികൾക്ക് മലർവാടി കൺവീനർ ഫൈസൽ വേങ്ങര, പർവീസ് പിണറായി, സുഹൈബ് ചെർപ്പുളശേരി, ബീന ബാബു, ഡോ. റസിയ സമീർ, സക്കീന ബീരാൻ കുട്ടി, റാഷിദ് കണ്ണൂർ, സമീർ കോഡൂർ എന്നിവർ നേതൃത്വം നൽകി. ഖദീജ നസീബ് ഖുർആനിൽനിന്ന് അവതരിപ്പിച്ചു. ചടങ്ങിൽ മധുര വിതരണവും ദേശീയഗാന ഡോക്യുമെന്ററി പ്രദർശനവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

