അസീർ ലൗഷോർ വെൽഫെയർ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsഅസീർ ലൗഷോർ വെൽഫെയർ കമ്മിറ്റിയുടെ പുതിയ
ഭാരവാഹികൾ
അബഹ: അസീർ ലൗഷോർ വെൽഫെയർകമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഖമീസ് മുശൈത്ത് ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ മനാഫ് പറപ്പിൽ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ആറുവർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി മുഹമ്മദ് സഫയറും വരവുചെലവ് കണക്ക് ട്രഷറർ റോയി മുത്തേടവും അവതരിപ്പിച്ചു. ലൗഷോർ വെൽഫെയർ കമ്മിറ്റി ജനകീയ കൂട്ടായ്മയായി മാറിയെന്നും യോഗം വിലയിരുത്തി. കഴിഞ്ഞകാല കമ്മിറ്റി രക്ഷധികാരി ഉണ്ണീൻ മുൻ കമ്മിറ്റി പിരിച്ചുവിട്ടതായും പ്രസീഡിയം ചുമതല സലീം കൽപ്പറ്റക്ക് കൈമാറിയതായി അറിയിക്കുകയും ചെയ്തു. ജംഷി, മഹ്റൂഫ് കോഴിക്കോട്, ഷബീർ മെട്രൊ, സലീം ഫാൽക്കൻ, സൈനുദ്ദീൻ അമാനി സ്റ്റാഴ്സ് ഓഫ് അബഹ, വഹീദ് മൊറയൂർ ഖമീസ് ന്യൂസ്, സത്താർ ഒലിപ്പുഴ, നസീർ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. മുഹമ്മദ് സഫയർ സ്വാഗതവും റോയി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: നയീം ജൂബിലി (ചെയർ.), മുസ്തഫ സഫയർ (പ്രസി.), റസാഖ് എ ഇസഡ് കാർഗോ (ജന. സെക്ര.), നസീർ കൊണ്ടോട്ടി (ട്രഷ.), ഉണ്ണീൻ (മുഖ്യരക്ഷാധികാരി), മുനീർ മന്തി ജസീറ, ജലീൽ കാവന്നൂർ, ബാബു ഷമീം, മുസ്തഫ സനാഫ, റഊഫ് മന്തിബിലാദ്, അബ്ദുറഹ്മാൻ ആലംജംറ (രക്ഷാധികാരിസമിതി അംഗങ്ങൾ), സിദ്ദീഖ് ഫർദാൻ, ശിഹാബ് സൺപാക്ക്, സൈനുദ്ദീൻ അമാനി, സൈഫു വയനാട് (ഉപദേശകസമിതി അംഗങ്ങൾ), ബഷീർ മലപ്പുറം (വൈ. ചെയർ.), ഷബീർ മെട്രൊ (വൈ. പ്രസി.), മഹറൂഫ് (ജോ. സെക.), മുഹമ്മദ് സഫയർ (ഓഡിറ്റർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

