അസീർ പ്രവാസി സംഘവും അൽ അബീർ മെഡിക്കൽ ഗ്രൂപ്പും സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു
text_fieldsഅസീർ പ്രവാസി സംഘവും അൽ അബീർ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടികളിൽ നിന്ന്
അബഹ: ഇന്ത്യയുടെ 79 ാമത് സ്വാതന്ത്ര്യദിനവും അസീർ പ്രവാസി സംഘം 21ാം വാർഷികവും വിപുലമായ പരിപാടികളോടെ അസീർ പ്രവാസി സംഘവും അൽ അബീർ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ചു. ഖമീസ് മുശൈത്ത് അക്കാദമി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പൊതു സമ്മേളനം അസീർ പ്രവാസി സംഘം ആക്റ്റിംങ് രക്ഷാധികാരി സുധീരൻ ചാവക്കാട് ഉദ്ഘാടനം ചെയ്തു.
സംഘടന പ്രസിഡന്റ് അബ്ദുൽ വഹാബ് കരുനാഗപ്പള്ളി അധ്യക്ഷതവഹിച്ചു. ദമ്മാം നവോദയ രക്ഷാധികാരി സമിതി അംഗം കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. . അസീർ പ്രവാസി സംഘം ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കര സംഘടനയുടെ പ്രവർത്തന റിപ്പോർട്ടും ഭാവി പരിപാടികളും, ട്രഷറർ രാജഗോപാൽ ക്ലാപ്പന സ്വാതന്ത്ര്യദിന സന്ദേശവും അവതരിപ്പിച്ചു. റഷീദ് ചെന്ത്രാപ്പിന്നി യോഗത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. യോഗത്തിന് ജോയന്റ് സെക്രട്ടറിനിസാർ കൊച്ചി സ്വാഗതം പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തോടനുനുബന്ധിച്ച് അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് നേതൃത്വം നൽകിയ സൗജന്യ മെഡിക്കൽ ക്യാമ്പ്, പ്രവാസികൾക്കായി നോർക്ക പദ്ധതികളെ കുറിച്ച് ബോധവത്കരണം, കുട്ടികൾക്കായ് ചിത്രരചനാമത്സരം, വനിതകൾക്കായി പാചക മത്സരവും വിവിധ കലാപരിപാടികളും എന്നിവയും പരിപാടിയോടനുബന്ധിച്ച് അരങ്ങേറി.
ചിത്രരചനമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ആയിഷ നസ്റിൻ, മുഹമ്മദ് ഫാരിസ്, ആലിയ നസ്റിൻ എന്നിവർ കരസ്ഥമാക്കി.അത്യന്തം ആവേശം ജനിപ്പിച്ച പാചക മത്സരത്തിനായി ഇരുപതോളം വനിതകൾ എത്തിച്ചേർന്നു. ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ യഥാക്രമം ലത അജികുമാർ, തസ്നി മുസ്തഫ, അനീഷ സുനിൽ എന്നിവർ കരസ്ഥമാക്കി. പൊന്നപ്പൻ കട്ടപ്പന, ശ്രീമതി ജെസി ലിജോ, ശ്രീമതി സുഹറ കാളങ്ങാടൻ എന്നിവർ പാചക മത്സരത്തെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിധി നിർണയിച്ചു.
ബഷീർ വണ്ടൂർ, പൊന്നപ്പൻ എന്നിവർ ചിത്ര രചനാ മത്സരം നിയന്ത്രിച്ചു. യോഗത്തിൽവെച്ച് എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ദീപ ബിജുവിന് അസീർ പ്രവാസി സംഘം ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കര മെമന്റോ നൽകി ആദരിച്ചു.പാചക റാണിയായി തിരഞ്ഞെടുത്ത ലത അജികുമാറിനെ ഡോ: ദീപ ബിജു ഷാൾ അണിയിച്ച് ആദരിച്ചു. സമ്മാനങ്ങൾ സുരേഷ് മാവേലിക്കര , അബ്ദുൽ വഹാബ് കരുനാഗപ്പളളി, സുധീരൻ ചാവക്കാട് എന്നിവർ വിതരണം ചെയ്തു. കുട്ടികൾക്കുള്ള സമ്മാനങ്ങൾ ഷാബ് ജാൻ , പൊന്നപ്പൻ കട്ടപ്പന, അനുരൂപ് കുണ്ടറ , മനോജ് കണ്ണൂർ, നിസാർ കൊച്ചി, നവാബ് ഖാൻ ബീമാപ്പള്ളി എന്നിവരും സമ്മാനിച്ചു. അൽ അബീർ ജനറൽ മെഡിസിൻ, ഒഫ്താൽമോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ പരിശോദനയും ഇ.സി .ജി , ഓറൽ ചെക്കപ്പ് , ഷുഗർ, പ്രഷർ തുടങ്ങിയ ക്ലിനിക്കൽ ടെസ്റ്റുകളും ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു.
ഡോക്ടർ ഷഹ്ബാസ് കോഴിക്കോടിന്റെ ( ജനറൽ ഫിസിഷ്യൻ ) നേതൃത്വത്തിൽ ഡോ: സൈദ ആയിഷ, ഫ്രെഡറിക് സജി (ഓപറേഷൻ മാനേജർ), ചിഞ്ചുമോൾ രാജശേഖരൻ, ശോഭന (നഴ്സ് മാനേജർ), സന്ധ്യ (നഴ്സ്), യാസർ അറഫാത്ത് (ബയോ മെഡിക്കൽ എൻജിനീയർ) എന്നിവരടങ്ങുന്ന മെഡിക്കൽ സംഘം പരിശോധനകൾക്ക് നേതൃത്വം നൽകി. നോർക്ക പദ്ധതികളെ വിശദീകരിക്കുന്ന ഹെല്പ് ഡെസ്ക് രജിത്ത് വർക്കല നിയന്ത്രിച്ചു. മുഹമ്മദ് ബഷീർ വണ്ടൂർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

