ആരിഫിന് തോറ്റ ചരിത്രമില്ലെന്ന് അനുജൻ അൻവാസ്
text_fieldsറിയാദ്: കോളജിൽ മാഗസിൻ എഡിറ്ററായി തുടങ്ങി യൂനിയൻ ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവും മൂന്നു തവണ എം.എൽ.എയുമായ , മത്സര ചരിത്രത്തിലെങ്ങും തോൽവി അറിഞ്ഞിട്ടില്ലാത്ത എ.എം ആരിഫ് ഇക്കുറിയും പതിവ് തെറ്റിക്കില്ലെന്ന് അനുജൻ . ആലപ്പുഴ ലോക്സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥിയുടെ ഭൂരിപക്ഷം എത്രയാണെന്നറിയാനേ കാത്തിരിക്കേണ്ടതുള്ള ൂ എന്നും റിയാദിൽ 20 വർഷമായി പ്രവാസിയായ എ.എം അൻവാസ് പറയുന്നു. ആലപ്പുഴ തങ്കത്തിൽ വീട്ടിൽ അബ്ദുൽ മജീദിെൻറയും നബ ീസത്ത് ബീവിയുടെയും മൂന്ന് മക്കളിൽ മൂത്തയാളാണ് ആരിഫ്. അൻവാസ് രണ്ടാമൻ. ഇളയ അനുജൻ അൻസാരി ആലപ്പുഴയിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും മത്സ്യഫെഡിൽ ജീവനക്കാരനുമാണ്.
റിയാദിലെ സി.പി.എം അനുഭാവ സംഘടന നവോദയയുടെ ഭാരവാഹി കൂടിയായ അൻവാസ് ബത്ഹയിലെ സംഘടനാ ഒാഫീസിലിരുന്നു ജ്യേഷ്ഠെൻറ രാഷ്ട്രീയ ചരിത്രത്തിലൂടെ ഒരു ഒാട്ടപ്രദക്ഷിണം നടത്തി. ചേർത്തല എസ്.എൻ കോളജിൽ ബി.എസ്സി സുവോളജി രണ്ടാം വർഷ വിദ്യാർഥിയായിരിക്കേയാണ് ആരിഫ് എസ്.എഫ്.െഎയുടെ മാഗസിൻ എഡിറ്റർ സ്ഥാനാർഥിയാകുന്നത്. പൊലീസുദ്യോഗസ്ഥനായിരുന്ന പിതാവ് അബ്ദുൽ മജീദ് കോൺഗ്രസ് അനുഭാവിയായിരുന്നു. സ്കൂളിൽ പഠിക്കുേമ്പാൾ ആരിഫിന് രാഷ്ട്രീയമൊന്നുമില്ലായിരുന്നു. എസ്.എൻ കോളജിൽ വെച്ചാണ് എസ്.എഫ്.െഎയിലെത്തുന്നത്. കഥയെഴുത്തിലും മിമിക്രിയിലും കഴിവുണ്ടായിരുന്ന ആരിഫ് ആദ്യ വർഷത്തെ കോളജ് മാഗസിനിൽ എഴുതിയ കഥയുടെ ഇടത് സ്വഭാവമാണ് എസ്.എഫ്.െഎയിലേക്ക് വഴിതെളിയിച്ചത്. മൂന്നാം വർഷം കോളജ് യൂനിയൻ ചെയർമാനായി. രാഷ്ട്രീയം തലക്ക് പിടിച്ചതോടെ ജന്തുശാസ്ത്രത്തിലെ ബിരുദാനന്തര പഠന ലക്ഷ്യം ഒഴിവാക്കി തിരുവനന്തപുരം ലോ അക്കാദമിയിൽ എൽ.എൽ.ബിക്ക് ചേർന്നു. പിതാവിന് സ്ഥലം മാറ്റമായി കുടുംബം ചേർത്തലയിലെത്തിയതാണ് എസ്.എൻ കോളജിൽ വിദ്യാർഥിയാകാൻ കാരണം. വീണ്ടും സ്ഥലം മാറ്റമായി കുടുംബം ആലപ്പുഴയിലേക്ക് തിരിച്ചുപോയെങ്കിലും ചേർത്തലയിലെ സി.പി.എം നേതൃത്വം ആരിഫിനെ വിടാനൊരുക്കമല്ലായിരുന്നു.
നിയമബിരുദമെടുത്ത് ചേർത്തലയിൽ തിരിച്ചു ചെന്ന് അവിടെ പ്രാക്ടീസ് ചെയ്യാൻ പാർട്ടി ആവശ്യപ്പെട്ടു. എസ്.എഫ്.െഎയുടെയും തുടർന്ന് ഡി.വൈ.എഫ്.െഎയുടെയും സംസ്ഥാന കമ്മിറ്റിയിലെത്തിയ ആരിഫ് മാതൃസംഘടനയിൽ ചേർന്ന് ചേർത്തല ടൗൺ ഇൗസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായി. ചേർത്തല ഏരിയ കമ്മിറ്റി അംഗവും തുടർന്ന് സെക്രട്ടറിയുമായി. അപ്പോഴേക്കും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നു. ചേർത്തല ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് പാർട്ടി സ്ഥാനാർഥിയായി. ജില്ലയിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിച്ചു. വൈകാതെ സംസ്ഥാന തെരഞ്ഞെടുപ്പ് വന്നപ്പോൾ അരൂരിൽ സിറ്റിങ് എം.എൽ.എയും യു.ഡി.എഫ് സ്ഥാനാർഥിയും രാഷ്ട്രീയ കേരളത്തിലെ അതികായയുമായ സാക്ഷാൽ കെ.ആർ ഗൗരിയമ്മയെ തന്നെ നേരിടാൻ പാർട്ടി രംഗത്തിറക്കി. 4,500 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് കേരളത്തിെൻറ വിപ്ലവ നായികയെ തറപറ്റിച്ചത്. വിജയത്തിെൻറ ചരിത്രം ആവർത്തിച്ചുകൊണ്ടേയിരുന്നു. ഒാരോ തവണയും ഭൂരിപക്ഷം ഗണ്യമായി കൂടുകയും ചെയ്തു.
പിറ്റേ തവണ 19,500 ഉം മൂന്നാം തവണ 35,000 ഉം വോട്ടിെൻറ ഭൂരിപക്ഷം. ഒടുവിലേത്തതാകെട്ട ജില്ലയിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന റെക്കാർഡും കുറിച്ചു. കോൺഗ്രസ് കൈവശം വെച്ചിരിക്കുന്ന ആലപ്പുഴ ലോക്സഭ മണ്ഡലം പിടിക്കാൻ പാർട്ടി ഇപ്പോൾ പുതിയ ദൗത്യമേൽപ്പിച്ചിരിക്കുന്നതും അതേ ആത്മവിശ്വാസത്തിലാണ്. ജന്മനാട്ടിലെ മണ്ഡലത്തിലും വിജയക്കൊടി പാറിക്കുമെന്നും അദ്ദേഹം പാർലമെൻറിലെത്തുമെന്നും അൻവാസും അതേ ധൈര്യത്തിൽ തന്നെയാണ് പറയുന്നത്. സ്ഥാനാർഥിത്വം അറിഞ്ഞയുടനെ ജ്യേഷ്ഠനെ വിളിച്ചു. ‘കയറി വാ’ എന്നദ്ദേഹം പറഞ്ഞു. പക്ഷേ, ഇവിടെ പ്രവാസം പ്രതിസന്ധിയിൽ ഇഴയുന്ന അവസ്ഥയിലായതിനാൽ പോകാൻ കഴിയുമെന്ന് തോന്നുന്നില്ല. തെൻറ കുറവ് നികത്താൻ ഭാര്യ റോഷ്നിയും ഇളയ മക്കളായ അഫ്നയും അഫ്രീനയും ഏപ്രിൽ ഒന്ന് മുതൽ പ്രചാരണത്തിനിറങ്ങും. ആലപ്പുഴ ടൗണിൽ തറവാട്ട് വീട്ടിനടുത്ത് തന്നെയാണ് ആരിഫും അൻവാസും വീടുകൾ വെച്ച് സ്ഥിരതാമസമുറപ്പിച്ചിരിക്കുന്നത്. ബാപ്പ അബ്ദുൽ മജീദ് നേരത്തെ മരിച്ചു.
ഉമ്മ നബീസത്തു ബീവി ഇളയ മകൻ അൻസാരിയോടൊപ്പം തറവാട്ട് വീട്ടിലാണ്. ചേർത്തല ടൗൺ ഇൗസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന അൻവാസ് ആലപ്പുഴ ആലിശ്ശേരി ലോക്കൽ കമ്മിറ്റി അംഗമായിരിക്കെയാണ് ഉപജീവന മാർഗം തേടി 20 വർഷം മുമ്പ് സൗദി അറേബ്യയിലേക്ക് വിമാനം കയറിയത്. എസ്.എഫ്.െഎ ജില്ലാകമ്മിറ്റി അംഗമായിരിക്കുേമ്പാൾ കൊല്ലത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധിയായി പെങ്കടുത്തിട്ടുണ്ട്. അന്നവിടെ ഡി.വൈ.എഫ്.െഎയിൽ നിന്നുള്ള സമ്മേളന പ്രതിനിധിയായി ആരിഫും എത്തിയിരുന്നു. സഹോദരങ്ങൾക്ക് ഒരുമിച്ച് ഒരു സമ്മേളനത്തിൽ പ്രതിനിധികളായി പെങ്കടുക്കാനുള്ള അപൂർവാസരവും അങ്ങനെ കിട്ടി. അതാണ് കൂട്ടത്തിലെ ഏറ്റവും നല്ല ഒാർമയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
