Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യയിലെ ഏറ്റവും വലിയ ജൈവോദ്യാനം; റിയാദിലെ കിങ് അബ്ദുല്ല ഗാർഡൻ ഉടൻ തുറക്കും

text_fields
bookmark_border
വേനലിലും കുളിർമയേകാൻ ഇൻഡോർ പാർക്കുകൾ സജ്ജമെന്ന് മേയർ
ഏഷ്യയിലെ ഏറ്റവും വലിയ ജൈവോദ്യാനം; റിയാദിലെ കിങ് അബ്ദുല്ല ഗാർഡൻ ഉടൻ തുറക്കും
cancel
camera_alt

റി​യാ​ദ് മേ​ഖ​ല മേ​യ​ർ അ​മീ​ർ ഡോ. ​ഫൈ​സ​ൽ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ അ​യാ​ഫ് കി​ങ് അ​ബ്​​ദു​ല്ല ഗാ​ർ​ഡ​ൻ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ 

റിയാദ്: ഏഷ്യയിലെ ഏറ്റവും വലിയ ജൈവോദ്യാനമായി തലസ്ഥാന നഗരിയിൽ ഒരുങ്ങിയ വിസ്മയ പദ്ധതിയായ കിങ് അബ്ദുല്ല ഗാർഡൻ ഉടൻ തന്നെ ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് റിയാദ് മേഖല മേയർ അമീർ ഡോ. ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയാഫ് അറിയിച്ചു.

പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി നിർമാണ സ്ഥലത്ത് നടത്തിയ സന്ദർശനവേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് മേയർ പറഞ്ഞു. ഏറ്റവും ആധുനികമായ സജ്ജീകരണങ്ങളോടെ ഒരുങ്ങുന്ന ഈ പദ്ധതിയുടെ പ്രധാന സവിശേഷത അതിലെ ഇൻഡോർ ഗാർഡനുകളാണ്.

പുറത്തെ കടുത്ത ചൂടിൽ നിന്നും സന്ദർശകർക്ക് പൂർണ ആശ്വാസം നൽകുന്ന രീതിയിലാണ് ഇതിെൻറ രൂപകൽപ്പന. പുറത്ത് അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണെങ്കിൽ പോലും, ഈ ഇൻഡോർ പാർക്കുകൾക്കുള്ളിൽ താപനില ഏകദേശം 21 ഡിഗ്രി സെൽഷ്യസായി കൃത്യമായി നിലനിർത്താൻ സാധിക്കും. താപനിലയിലുള്ള ഈ ശ്രദ്ധേയമായ വ്യത്യാസം കാരണം, കടുത്ത വേനൽക്കാലത്ത് പോലും ജനങ്ങൾക്ക് സന്ദർശിക്കാൻ പറ്റിയ ഏറ്റവും അനുയോജ്യമായ ഒരു വിനോദ-വിജ്ഞാന കേന്ദ്രമായി കിങ് അബ്ദുല്ല ഗാർഡൻ മാറുമെന്നും മേയർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Asia's largest biological park; King Abdullah Garden in Riyadh to open soon
Next Story