Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏഷ്യൻ ഫുട്ബാൾ കപ്പ് ഗ്രൂപ് 10 യോഗ്യത മത്സരം അബഹയിൽ
text_fieldsbookmark_border
ജിദ്ദ: ഏഷ്യൻ ഫുട്ബാൾ കപ്പ് ഗ്രൂപ് 10 യോഗ്യത മത്സരങ്ങൾ അബഹയിൽ നടക്കും. സെപ്റ്റംബർ ആറ് മുതൽ 12 വരെ നടക്കുന്ന മത്സരത്തിൽ സൗദി ടീമിന് പുറമെ ലബനാൻ, കംബോഡിയ, മംഗോളിയ ടീമുകളുമുണ്ടാകും. 10ാം ഗ്രൂപ് യോഗ്യത മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകളുടെ പ്രതിനിധികൾ തിങ്കളാഴ്ചയോടെ അബഹയിലെത്തും.
നാല് ടീമുകളുടെയും പരിശീലകർക്കുള്ള ഏകോപനവും സാങ്കേതിക യോഗവും വാർത്തസമ്മേളനവും ചൊവ്വാഴ്ച നടക്കും. 2024ലെ എ.എഫ്.സി അണ്ടർ 23 ഏഷ്യൻ കപ്പിന് ഖത്തറാണ് ആതിഥ്യമരുളുക. 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ഏഷ്യൻ കപ്പ് ഫുട്ബാൾ മത്സരം നടക്കുന്നത്.
Next Story

