Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഏഷ്യൻ കപ്പ്​ 2027:...

ഏഷ്യൻ കപ്പ്​ 2027: സൗ​ദി​ക്ക്​ അ​വ​സ​രം ല​ഭി​ച്ചാ​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​യ ഫു​ട്​​ബാ​ൾ അ​നു​ഭ​വ​മാ​ക്കും –സ​ൽ​മാ​ൻ രാ​ജാ​വ്​

text_fields
bookmark_border
ഏഷ്യൻ കപ്പ്​ 2027: സൗ​ദി​ക്ക്​ അ​വ​സ​രം ല​ഭി​ച്ചാ​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​യ ഫു​ട്​​ബാ​ൾ അ​നു​ഭ​വ​മാ​ക്കും –സ​ൽ​മാ​ൻ രാ​ജാ​വ്​
cancel
camera_alt

സൽമാൻ രാജാവ്​ സൗദി മന്ത്രിസഭായോഗത്തിൽ അധ്യക്ഷത വഹിക്കുന്നു

ജി​ദ്ദ: 2027ലെ ​ഏ​ഷ്യ​ൻ ക​പ്പി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ഏ​ഷ്യ​യി​ലെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​ഫു​ട്​​ബാ​ൾ​പ്രേ​മി​ക​ൾ​ക്ക്​ അ​ഭൂ​ത​പൂ​ർ​വ​മാ​യ അ​നു​ഭ​വം ന​ൽ​കാ​നാ​ണ്​ രാ​ജ്യം ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന്​ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ്​ പ​റ​ഞ്ഞു.

2027ലെ ​ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ ക​പ്പ്​ ന​ട​ത്തി​പ്പ്​ വി​ഷ​യം ച​ർ​ച്ച​ചെ​യ്യാ​ൻ എ.​എ​ഫ്.​സി ക​ർ​മ​സ​മി​തി​യെ രാ​ജ്യ​ത്തേ​ക്കു​ ക്ഷ​ണി​ക്കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ട്. ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നു​ള്ള രാ​ജ്യ​ത്തി​െൻറ താ​ൽ​പ​ര്യ​മാ​ണ്​ ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും സ​ൽ​മാ​ൻ രാ​ജാ​വ്​ പ​റ​ഞ്ഞു. രാ​ജ്യ​ത്ത്​ ഫു​ട്​​ബാ​ൾ ആ​സ്വാ​ദ​ക​രാ​യ ധാ​രാ​ളം പേ​രു​ണ്ട്. ഞ​ങ്ങ​ളു​ടെ കാ​ഴ്​​ച​പ്പാ​ട്​ ഫു​ട്​​ബാ​ളി​നോ​ടു​ള്ള വ​ലി​യ അ​ഭി​നി​വേ​ശ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ്. രാ​ജ്യ​ത്തെ യു​വാ​ക്ക​ളി​ലും യു​വ​തി​ക​ളി​ലും അ​തു​ൾ​ക്കൊ​ള്ളു​ന്നു​ണ്ട്. രാ​ജ്യ​വും ഫു​ട്​​ബാ​ളും ത​മ്മി​ൽ ബ​ന്ധം പ​തി​റ്റാ​ണ്ടു​ക​ളാ​യി നി​ല​നി​ൽ​ക്കു​ന്ന​താ​ണ്.

ഭൂ​ഖ​ണ്ഡ​ത​ല​ത്തി​ൽ വി​ജ​യ​ങ്ങ​ളും ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളും നി​റ​ഞ്ഞ ച​​രി​ത്ര​മാ​ണ്​ അ​തി​നു​ള്ള​തെ​ന്നും സ​ൽ​മാ​ൻ രാ​ജാ​വ്​ പ​റ​ഞ്ഞു. കാ​യി​ക​രം​ഗ​ത്തെ തു​ട​ർ​ച്ച​യാ​യ വ​ള​ർ​ച്ച​ക്ക്​ ഒ​രു ഉ​ത്തേ​ജ​ക​മാ​യി ഫു​ട്​​ബാ​ളി​നോ​ടു​ള്ള അ​ഭി​നി​വേ​ശം ഉ​പ​യോ​ഗി​ക്കാ​നും ഏ​ഷ്യ​ൻ ഫു​ട്​​ബാ​ളി​ലെ ഞ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ക​ളു​ടെ ല​ക്ഷ്യ​ങ്ങ​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​ണ്​ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും സ​ൽ​മാ​ൻ രാ​ജാ​വ്​ പ​റ​ഞ്ഞു. വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ച്​ ഫു​ട്​​ബാ​ളി​ൽ മി​ക​ച്ച താ​ര​ങ്ങ​ൾ​ക്ക്​ ആ​തി​ഥേ​യ​ത്വം ന​ൽ​കി​യ രാ​ജ്യ​മാ​ണ്​ സൗ​ദി അ​റേ​ബ്യ എ​ന്ന്​ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ പ​റ​ഞ്ഞു. വി​വി​ധ കാ​യി​ക​വി​നോ​ദ​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​ഗോ​ള കേ​ന്ദ്ര​മാ​യി രാ​ജ്യ​ത്തെ മാ​റ്റാ​നു​ള്ള ദൃ​ഢ​നി​ശ്ച​യ​ത്തി​​െൻറ ഭാ​ഗ​മാ​ണ​ത്.

യു​വാ​ക്ക​ളു​ടെ​യും യു​വ​തി​ക​ളു​ടെ​യും അ​ഭി​ലാ​ഷ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും സൗ​ദി​അ​റേ​ബ്യ​ക്കും ഏ​ഷ്യ​ൻ യൂ​നി​യ​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ ശ്ര​മ​ങ്ങ​ളെ കി​രീ​ടാ​വ​കാ​ശി പ​രാ​മ​ർ​ശി​ച്ചു. 2027 ഏ​ഷ്യ​ൻ ക​പ്പി​ന്​ അ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നു​ള്ള രാ​ജ്യ​ത്തി​െൻറ ശ്ര​മ​ത്തി​ന്​ പി​ന്തു​ണ ന​ൽ​കു​ന്ന​തി​ൽ ഞാ​ൻ സ​ന്തു​ഷ്​​ട​നാ​ണ്. വി​ഷ​ൻ 2030 ല​ക്ഷ്യ​ങ്ങ​ൾ നേ​ടു​ന്ന​തി​ന്​ മു​ന്നോ​ട്ടു​പോ​കാ​നു​ള്ള നി​ന്ത​ര​മാ​യ താ​ൽ​പ​ര്യം ഉൗ​ന്നി​പ്പ​റ​ഞ്ഞു. ഏ​ഷ്യ​ൻ ക​പ്പ്​ 2027 സൗ​ദി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ​ രാ​ജ്യ​ത്തും ഏ​ഷ്യ​യി​ലും ഫു​ട്​​ബാ​ളി​െൻറ ഭാ​വി സൃ​ഷ്​​ടി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്.ഏ​ഷ്യ​ൻ ഫു​ട്​​ബാ​ളി​ന്​ പു​തി​യ ച​ക്ര​വാ​ള​ങ്ങ​ൾ തു​റ​ക്കാ​നു​ള്ള ദൃ​ഢ​നി​ശ്ച​യ​ത്തോ​ടു​കൂ​ടി ഞ​ങ്ങ​ൾ പ്ര​തീ​ക്ഷ​യി​ലാ​ണെ​ന്നും കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Cup 2027Salmon King
Next Story