‘ആശ്രയ മൂവാറ്റുപുഴ’ വാര്ഷിക പൊതുയോഗവും കുടുംബസംഗമവും
text_fieldsഫൈസൽ അലി, മുജീബ് ഖോബാര്, കരീം കീമോ
ജുബൈൽ: കിഴക്കൻപ്രവിശ്യയിലെ മൂവാറ്റുപുഴക്കാരുടെ കൂട്ടായ്മയായ ‘ആശ്രയ’യുടെ വാര്ഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു. അഷ്റഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു.
തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുജീബ് ഖോബാര് (പ്രസി), കരീം കീമോ (ജന. സെക്ര), ഫൈസൽ അലി (ട്രഷ), മൈതീന് പനക്കല് (രക്ഷാധികാരി) എന്നിവരാണ് മുഖ്യഭാരവാഹികൾ. 20 അംഗങ്ങളുള്ള നിർവാഹകസമിതിയെയും തിരഞ്ഞെടുത്തു.
വനിതാവേദി കൺവീനർമാരായി ആസ്മി അഷ്റഫ്, ഹസീന നൗഫൽ, അബീന ഷമീർ എന്നിവരെയും തിരഞ്ഞെടുത്തു. അനസ് വെള്ളാപ്പള്ളി സ്വാഗതവും അസീസ് തട്ടുപറമ്പ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

