Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഷ്​റഫ്​...

അഷ്​റഫ്​ വടക്കേവിളക്ക്​ സൗദി ഒ.​െഎ.സി.സി യാ​ത്രയയപ്പ്​ നൽകി

text_fields
bookmark_border
അഷ്​റഫ്​ വടക്കേവിളക്ക്​ സൗദി ഒ.​െഎ.സി.സി യാ​ത്രയയപ്പ്​ നൽകി
cancel
camera_alt

അ​ഷ്​​റ​ഫ്​ വ​ട​ക്കേ​വി​ള​ക്ക്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കാ​ൻ സൗ​ദി ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച യോ​ഗം ശി​ഹാ​ബ്​ കൊ​ട്ടു​കാ​ട്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട പ്ര​വാ​സ​ത്തി​നു വി​രാ​മ​മി​ട്ട് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ഒ.​ഐ.​സി.​സി സ്ഥാ​പ​ക നേ​താ​വും സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റു​മാ​യ അ​ഷ്റ​ഫ് വ​ട​ക്കേ​വി​ള​ക്ക് നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ബ​ത്​​ഹ​യി​ലെ അ​പ്പോ​ളോ ഡി​മോ​റോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗ​വും പ്ര​വാ​സി ഭാ​ര​തീ​യ പു​ര​സ്കാ​ര ജേ​താ​വു​മാ​യ ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

റി​യാ​ദി​ലെ വി​വി​ധ മു​ഖ്യ​ധാ​രാ സം​ഘ​ട​ന​ക​ളു​ടെ പൊ​തു​വേ​ദി​യാ​യ എ​ൻ.​ആ​ർ.​കെ ഫോ​റ​ത്തി​െൻറ പ്ര​ധാ​ന ഭാ​ര​വാ​ഹി എ​ന്ന നി​ല​യി​ലും റി​യാ​ദി​ലെ കോ​ൺ​ഗ്ര​സ്​ കു​ടും​ബ​ത്തി​ലെ കാ​ര​ണ​വ​രി​ൽ ഒ​രാ​ളെ​ന്ന നി​ല​യി​ലും അ​ദ്ദേ​ഹ​ത്തി​െൻറ സേ​വ​ന​ങ്ങ​ളും പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യ​വും യോ​ഗം അ​നു​സ്മ​രി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി സോ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ഷ​ന​ൽ ക​മ്മി​റ്റി ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ് ഷ​ങ്ക​ർ ഇ​ല​ങ്കൂ​ർ (ജി​ദ്ദ), ഇ​ബ്രാ​ഹിം സു​ബ്ഹാ​ൻ (ലോ​ക കേ​ര​ള സ​ഭാം​ഗം), സി​ദ്ദീ​ഖ് തു​വ്വൂ​ർ (കെ.​എം.​സി.​സി), സു​രേ​ന്ദ്ര​ൻ (കേ​ളി), അ​ബ്​​ദു​ൽ ബ​ഷീ​ർ (ന​ന്മ പ്ര​വാ​സി കൂ​ട്ടാ​യ്മ), റെ​ജി​മു​ൽ ഖാ​ൻ (രാ​ജീ​വ് ഗാ​ന്ധി സാം​സ്കാ​രി​ക വേ​ദി), ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​ൺ​സ​ൺ, കു​ഞ്ഞു​മോ​ൻ കൃ​ഷ്ണ​പു​രം, എ​സ്.​പി. ഷാ​ന​വാ​സ് എ​ന്നി​വ​രും സു​രേ​ഷ് ഭീ​മ​നാ​ട്, വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര, റ​സാ​ഖ് ചാ​വ​ക്കാ​ട്, നാ​സ​ർ ലെ​യ്സ്, ഷാ​ജ​ഹാ​ൻ ക​രു​നാ​ഗ​പ്പ​ള്ളി, ഇ​ക്ബാ​ൽ കോ​ഴി​ക്കോ​ട്, ച​ന്ദ്ര​ൻ പെ​രി​ന്ത​ൽ​മ​ണ്ണ, അ​ഖി​നാ​സ് എം. ​ക​രു​നാ​ഗ​പ്പ​ള്ളി, ബ​നൂ​ജ് പു​ല​ത്ത് എ​ന്നി​വ​രും സം​സാ​രി​ച്ചു. അ​ഷ്റ​ഫ് വ​ട​ക്കേ​വി​ള മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി.

നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി സോ​ണ, അ​ഷ്റ​ഫ് വ​ട​ക്കേ​വി​ള​ക്ക് കൈ​മാ​റി.നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സ​ത്താ​ർ കാ​യം​കു​ളം സ്വാ​ഗ​ത​വും സി​ദ്ദീ​ഖ് ക​ല്ലൂ​പ്പ​റ​മ്പ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ashrafSaudi OICC
News Summary - Ashraf Vadakkevilak was given a trip by the Saudi OICC
Next Story