അഷ്റഫ് പോരൂരിന് ഒ.ഐ.സി.സി സ്വീകരണം നൽകി
text_fieldsഅഷ്റഫ് പോരൂരിന് ഒ.ഐ.സി.സി ജിദ്ദ -മലപ്പുറം ജില്ല കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ പോരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയുമായ അഷ്റഫ് പോരൂരിന് ജിദ്ദയിലെ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സ്വീകരണം നൽകി. ശറഫിയയിൽ നടന്ന പരിപാടി ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ യോഗം ഉദ്ഘാടനം ചെയ്തു.
ഒമ്പത് വർഷങ്ങൾക്ക് മുമ്പ് പ്രവാസം അവസാനിപ്പിച്ച് സ്വദേശത്ത് എത്തിയ ഉടൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുത്തത് അഷ്റഫ് പോരൂരിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരവും ഒപ്പം ഒ.ഐ.സി.സിക്കുമുള്ള അഭിമാനവും കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി യു.എം ഹുസൈൻ മലപ്പുറം അഷ്റഫ്, പോരൂരിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
ഒ.ഐ.സി.സി മലപ്പുറം മുനിസിപ്പൽ കമ്മിറ്റിയുടെ സ്നേഹോ പഹാരം പ്രതിനിധികളായ ടി.കെ സുനീർ ബാബു, സതീഷ് ബാബു മേൽമുറി എന്നിവർ ചേർന്ന് നൽകി. പുതിയ നേതൃത്വത്തിന് കീഴിൽ സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടി ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നും, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണിക്ക് വ്യക്തമായ മുൻതൂക്കമുണ്ടാകുമെന്നും മറുപടി പ്രസംഗത്തിൽ അഷറഫ് പോരൂർ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ആസാദ് പോരൂർ, കമാൽ കളപ്പാടൻ, ഉസ്മാൻ കുണ്ടുകാവിൽ, ഗഫൂർ വണ്ടൂർ, ഉമ്മർ പാറമ്മൽ, മുസ്തഫ ചേളാരി, സി.പി മുജീബ് നാണി കാളികാവ്, എം.ടി.ജി ഗഫൂർ എന്നിവർ സംസാരിച്ചു.
സമീർ പാണ്ടിക്കാട്, അനസ് തുവ്വൂർ, മുഹമ്മദ് ഓമാനൂർ, സൽമാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യു. എം ഹുസൈൻ മലപ്പുറം സ്വാഗതവും ജലീഷ് കാളികാവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

