അഷ്റഫ് നെയ്തല്ലുർ പ്രവാസം അവസാനിപ്പിച്ച് മടങ്ങി
text_fieldsഅഷ്റഫ് നെയ്തല്ലുർ സ്പോൺസർ അബ്ദുൽ ഖരീം അൽഗൊലൈക്കയോടൊപ്പം
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ റഹീമയിൽ ജീവകാരുണ്യ പ്രവർത്തകനായിരുന്ന മലപ്പുറം, പൊന്നാനി നെല്ലിയാംപാട്ട് അഷ്റഫ് നെയ്തല്ലുർ നാട്ടിലേക്ക് മടങ്ങി. കാൽ നൂറ്റാണ്ട് നീണ്ട പ്രവാസത്തിൽ പരസഹായത്തിെൻറ ഒരുപാട് നന്മകൾ എഴുതിേച്ചർത്താണ് മടക്കം. കഴിഞ്ഞ ദിവസം ദമ്മാമിലെ പൗരാവലി യാത്രയയപ്പ് നൽകിയിരുന്നു. റഹീമയിലെ ഒരു നിർമാണ കമ്പനിയിൽ ഓഫിസ് അസിസ്റ്റൻറായാണ് പ്രവാസത്തിന് തുടക്കം. പിന്നീട് സ്പോൺസറുടെ മരണം പ്രതിസന്ധിതീർത്തു.
കമ്പനി പൂട്ടാനായിരുന്നു അനന്തരാവകാശികളൂടെ തീരുമാനം. എന്നാൽ, എല്ലാ പ്രതിസന്ധികളെയും തനിക്ക് മറികടക്കാൻ കഴിയുമെന്നും ഒരു വർഷം തനിക്ക് സമയം തരണമെന്നും അഷറഫ് അപേക്ഷിക്കുകയായിരുന്നു. വിവിധ വിഭാഗങ്ങളിലായി 400റോളം തൊഴിലാളികളുള്ള കമ്പനിയായി അതിനെ വളർത്തിയെടുക്കാൻ അഷ്റഫിന് കഴിഞ്ഞു. റഹീമയിലെ മലയാളികളുടെ കൂട്ടായ്മയായി 'ഓർമ' എന്ന സംഘടന രൂപവത്കരിച്ചപ്പോൾ അഷ്റഫ് അതിെൻറ ഭാഗമായി മാറി. അഞ്ചു വർഷമായി ഓർമ പ്രസിഡൻറാണ് അഷ്റഫ്. തനിക്ക് ലഭിക്കുന്ന ശമ്പളത്തിൽ നിന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി തുക മാറ്റിവെക്കുന്ന അഷ്റഫ് തനിക്ക് കൂടി ഇത്തരം നന്മകൾ പകർന്നു തരുകയായിരുന്നുവെന്ന് യാത്രയയപ്പ് യോഗത്തിൽ സംസാരിച്ച കമ്പനി ഡയറക്ടർ അബ്ദുൽ ഖരിം അൽഗൊൈലക്ക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

