അഷ്റഫ് ചിങ്കിളിയുടെ മൃതദേഹം ഖബറടക്കി
text_fieldsഅഷ്റഫ്
ചിങ്കിളി
ജിദ്ദ: ഭാര്യാപിതാവിന്റെ മരണവാർത്തയറിഞ്ഞ് നാട്ടിൽനിന്ന് സൗദിയിലെത്തി മക്കയിൽ മരിച്ച സുൽത്താൻ ബത്തേരി സ്വദേശി അഷ്റഫ് ചിങ്കിളിയുടെ മൃതദേഹം വെള്ളിയാഴ്ച സുബ്ഹി നമസ്കാരത്തിന് ശേഷം മക്കയിലെ ജന്നത്തുൽ മുഹല്ലയിൽ ഖബറടക്കി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, മക്ക കെ.എം.സി.സി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ, ചെയർമാൻ സുലൈമാൻ മാളിയേക്കൽ, ട്രഷറർ മുസ്തഫ മഞ്ഞക്കുളം, ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ മലയിൽ, ബഷീർ മാനിപുരം, ജിദ്ദ വയനാട് ജില്ല കെ.എം.സി.സി പ്രസിഡൻറ് റസാഖ് അണക്കായി, വൈസ് പ്രസിഡൻറ് നാസർ നായിക്കട്ടി, ടി. ആഷിഖ് നായിക്കട്ടി, അമ്പലവയൽ അറബി കോളജ് സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുസമദ് അമ്പലവയൽ, മറ്റു കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

