Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകരുനാഗപ്പള്ളി സ്വദേശി ...

കരുനാഗപ്പള്ളി സ്വദേശി  വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
കരുനാഗപ്പള്ളി സ്വദേശി  വാഹനാപകടത്തിൽ മരിച്ചു
cancel

ദമ്മാം: റിയാദ്​ -ദമ്മാം ഹൈവേയിൽ ഉണ്ടായ വാഹനാപകടത്തിൽ  കൊല്ലം കരുനാഗപ്പള്ളി സ്വദേശി അശോകൻ (52) മരിച്ചു. ശനിയാഴ്​ച രാത്രി 12.30 ഒാടെയാണ്​ അപകടം. റിയാദിൽ നിന്ന്​ കാറിൽ വരും വഴി ദമ്മാമിലെത്തുന്നതിന്​ നൂറ്​ കിലോമീറ്റർ അകലെയാണ്​​ അപകടം. അശോകൻ സഞ്ചരിച്ച ​േഫാർച്യൂണർ കാറിന്​​​  പിന്നിൽ സ്വദേശി ഒാടിച്ച വാഹനം ഇടിക്കുകയായിരുന്നു. കാറിൽ നിന്ന്​ തെറിച്ചുവീണ്​ തലക്ക്​​ ഗുരുതരമായി പരിക്കേറ്റാണ്​ മരിച്ചത്​. കൂടെയുണ്ടായിരുന്ന കരുനാഗപ്പള്ളി സ്വദേശി അഖിൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 25 വർഷത്തിലധികമായി ഖത്വീഫ്​ ഫിഷ്​മാർക്കറ്റിലായിരുന്നു ജോലി. കുടുംബം നേരത്തെ ഇവിടെ ഉണ്ടായിരുന്നു. ഒരു മകൻ കഴിഞ്ഞ ദിവസം സൗദിയിൽ എത്തിയിരുന്നു.  ഭാര്യയും മൂന്ന്​ മക്കളുമുണ്ട്​. മൃതദേഹം ഖുറേസിലെ ആശുപത്രിമോർച്ചറിയിൽ. ഇവരുടെ വാഹനത്തിലിടിച്ച കാറിലുണ്ടായിരുന്ന രണ്ട്​ സ്വദേശികൾക്കും പരിക്കേറ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsAshokan
News Summary - ashokan-saudi-gulf news
Next Story