'സ്രാകോ'കപ്പ് സീസൺ രണ്ടിൽ ആഷസ് സി.സി ജേതാക്കൾ
text_fieldsവെസ്റ്റേൺ യൂനിയൻ സ്രാകോ കപ്പ് സീസൺ രണ്ട് ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ ആഷസ് സി.സി ട്രോഫി സ്വീകരിക്കുന്നു
റിയാദ്: വെസ്റ്റേൺ യൂനിയൻ സ്രാകോ കപ്പ് സീസൺ രണ്ട് ക്രിക്കറ്റ് ടൂർണമെന്റിൽ ആഷസ് സി.സി ജേതാക്കളായി. കരുത്തരായ സെവൻ സ്റ്റാർ സ്പോർട്ടിങ് ക്ലബിനെ ഒരു റൺസിന് തോൽപിച്ചാണ് ആവേശകരമായ ഫൈനലിൽ ആഷസ് സി.സി വിജയികളായത്.
റിയാദിലെ നസീം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന നൈറ്റ് ടൂർണമെന്റിൽ 12 ടീമുകൾ പങ്കെടുത്തു. ടൂർണമെന്റിലെ മികച്ച ബാറ്റർ ആയി ആഷസ് സി.സിയിലെ ഫഹദിനെയും മികച്ച ബോളറായി ആഷസ് സി.സിയിലെ യാസിറിനെയും തിരഞ്ഞെടുത്തു.
ടൂർണമെന്റിലുടനീളം മികച്ച ഓൾ റൗണ്ട് പ്രകടനം കാഴ്ചവെച്ച യാസിർ ആഷസ് മാൻ ഓഫ് ദി സീരീസ് ട്രോഫി നേടി. മുസ്തഫ കവായി അധ്യക്ഷത വഹിച്ചു. നബീൽ ഹനീഫ, നൗഷാദ് പുതുവീട്ടിൽ എന്നിവർ ടൂർണമെന്റ് നിയന്ത്രിച്ചു. നിസാർ ഇളയേടത്ത്, നൗഷാദ് പുതുവീട്ടിൽ, സവിനേഷ് നെച്ചിവയൽ, ആഷിഫ് മുഹമ്മദ്, കലേഷ് കാവുങ്കൽ, ദീപു സാംബശിവൻ അമ്പയർമാരായി.
രജനീഷ് കിച്ചു, പ്രവീൺ തയ്യാട്ടിൽ ടെക്നിക്കൽ സപ്പോർട്ടേഴ്സായി. അയ്യപ്പൻ ഗുരു, കാർത്തിക്, ഹകീം ശൈഖ്, കണ്ണൻ, സമീർ, സതീഷ്, ശിവ, സജ്ജാദ്, ഇഫ്തികാർ, ക്ലമൻസ് വടക്കൻ, പ്രണവ് ആലപ്പുഴ, ഫാസിൽ മലപ്പുറം, വിനീത് കണ്ണൂർ, സൂരജ് എന്നിവർ വളന്റിയർമാരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

