‘അശാന്തം’ ഹ്രസ്വ സിനിമ പ്രദര്‍ശിപ്പിച്ചു
text_fields‘അശാന്തം’ ഹ്രസ്വ സിനിമ പ്രദര്‍ശന പരിപാടിയിൽ നിർമാതാവ് റോണിക്ക് ദമ്മാം സാംസ്കാരിക
വേദിയുടെ ഉപഹാരം ചലച്ചിത്ര നിർമാതാവ് ജോളി ലോനപ്പന് സമ്മാനിക്കുന്നു
ദമ്മാം: സംസ്ഥാന സര്‍ക്കാറിന്റെ മികച്ച കലാ സംവിധാനത്തിനുള്ള അവാര്‍ഡിനര്‍ഹമായ ‘അശാന്തം’ ഹ്രസ്വ സിനിമ ദമ്മാമിൽ പ്രദർശിപ്പിച്ചു. ദമ്മാം സംസ്കാരിക വേദിയുടെ ബാനറില്‍ റോസ് ഗാര്‍ഡനില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പ്രദർശനം. തുടർന്ന് നടന്ന ചർച്ചയിൽ മലിക് മക്ബൂല്‍ മോഡറേറ്ററായി. ജാതിവിവേചനത്തിനെതിരെയുള്ള തുറന്ന പോരാട്ടമാണ് ‘അശാന്തം’ ശാന്തമായി പറയുന്നത്. അഷ്റഫ് ആളത്ത് ചിത്രത്തെ സദസ്സിന് പരിചയപ്പെടുത്തി. അശാന്തത്തിന്റെ പിന്നണി പ്രവര്‍ത്തകരായ ഡോ. ടെസി റോണി, റോണി ജോണ്‍ എന്നിവര്‍ സദസ്സുമായി സംവദിച്ചു. നിർമാതാവ് ജോളി ലോനപ്പന്, കെ.എം. ബഷീര്‍, മുഹമ്മദ് കുട്ടി കോഡൂര്‍ എന്നിവര്‍ സംസാരിച്ചു. ഖാദര്‍ ചെങ്കള, മാമു മാസ്റ്റര്‍, ബിജു കല്ലുമല, ആലികുട്ടി ഒളവട്ടൂര്‍, പ്രദീപ് കൊട്ടിയം, ജമാല്‍ വില്യാപ്പള്ളി, മുസ്തഫ തലശ്ശേരി, സോഫിയ ഷാജഹാന്, നജ്മുന്നിസ വെങ്കിട്ട, ആല്വിന് ജോസഫ്, സുനില്‍ മുഹമ്മദ്, സലീം സംഗമം, സിറാജ് ആലപ്പി, ഡോ. അജി വർഗീസ്, നൗഷാദ് തഴവ, അബ്ദുല്‍ മജീദ് കൊടുവള്ളി, ഡോ. സിന്ധു ബിനു, ഷനീബ് അബൂബക്കര്‍, ഷബീര്‍ ചാത്തമംഗലം എന്നിവര്‍ സംബന്ധിച്ചു. സുബൈര്‍ ഉദിനൂര്‍ സ്വാഗതവും പി.ടി. അലവി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

