Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​സീ​ർ പ്ര​വാ​സി സം​ഘം...

അ​സീ​ർ പ്ര​വാ​സി സം​ഘം യാ​ത്ര​യ​യ​പ്പും ആ​ദ​ര​വും

text_fields
bookmark_border
അ​സീ​ർ പ്ര​വാ​സി സം​ഘം യാ​ത്ര​യ​യ​പ്പും ആ​ദ​ര​വും
cancel
camera_alt

പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന ജോ ​തോ​മ​സി​നു​ള്ള അ​സീ​ർ

പ്ര​വാ​സി സം​ഘം ഉ​പ​ഹാ​രം നി​സാ​ർ എ​റ​ണാ​കു​ളം ന​ൽ​കു​ന്നു

അ​ബ്ഹ: 17 വ​ർ​ഷ​മാ​യി അ​ബ്ഹ​യി​ലെ അ​സീ​ർ സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി​യി​ൽ സേ​വ​നം ചെ​യ്യു​ന്ന ന​ഴ്സ് ജോ ​തോ​മ​സ് പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്നു. ആ​ല​പ്പു​ഴ കാ​വാ​ലം കാ​ക്ക​പ​റ​മ്പി​ൽ റോ​ജി​ൻ തോ​മ​സി​ന്റെ ഭാ​ര്യ​യാ​യ ജോ ​തോ​മ​സ് ആ​തു​ര സേ​വ​ന​ത്തി​ലൂ​ടെ അ​സീ​ർ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ചെ​യ്തി​ട്ടു​ള്ള സേ​വ​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി അ​സീ​ർ പ്ര​വാ​സി​സം​ഘം ഇ​വ​രെ ആ​ദ​രി​ച്ചു. അ​ബ്ഹ ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് സം​ഘ​ട​ന ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ര​പ്പ​ന​ങ്ങാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്റ്‌ രാ​ജ​ൻ കാ​യം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം നി​സാ​ർ എ​റ​ണാ​കു​ളം സം​ഘ​ട​ന​യു​ടെ ഉ​പ​ഹാ​രം അ​വ​ർ​ക്ക് കൈ​മാ​റി. കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഇ​ബ്രാ​ഹിം, ര​ഞ്ജി​ത്ത്, കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം സ​ന്തോ​ഷ്‌ കൈ​ര​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജോ ​തോ​മ​സ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ഏ​രി​യ സെ​ക്ര​ട്ട​റി അ​നൂ​പ് സ്വാ​ഗ​ത​വും ബാ​ജി ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiasend offaseer
Next Story