അസീർ പ്രവാസി സംഘം ഫുട്ബാൾ, വടംവലി മൽസരം
text_fieldsഅസീർ: ഇൗദ് ഒാണം ആഘോഷത്തിെൻറ ഭാഗമായി അസീർ പ്രവാസി സംഘം ഫുട്ബാൾ ടൂർണമെൻറും വടംവലി മൽസരവും സംഘടിപ്പിച്ചു. നാദിദമ്മക്ക് സ്റ്റേഡിയത്തിൽ മൽസരം കാണാൻ നിരവധി പേരെത്തി. സാംസ്കാരിക സമ്മേളനം സാംബ ബാങ്ക് മാനേജർ അബ്ദുല്ല ബിൻ ഹൈഫ് ഉദ്ഘാടനം ചെയ്തു. സമദ് മാനന്തവാടി അധ്യക്ഷത വഹിച്ചു. ആരീഫ് - (തനിമ സാംസ്കാരിക വേദി), മെയ്തീൻ കട്ടൂപ്പാറ (കെ.എം.സി.സി), മനാഫ് (ഒ.ഐ.സി.സി ), നിസ്താർ (ലൗ ഷോർ) മുഖ്യപ്രായോജകരായ ബിൻ ഹൈഫ് കമ്പനി മാനേജർ ലിജു എബ്രഹാം എന്നിവർ ആശംസ നേർന്നു. മൻസൂർ മേപ്പാടി, അസീർ സോക്കർ 2017^നെ കുറിച്ച് വിശദീകരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ നൗഷാദ് പാടിച്ചാൽ സ്വാഗതം പറഞ്ഞു. ഫുട്ബാൾ ഫൈനൽ മത്സരത്തിൽ മെട്രോ സ്പോർട്സും ബിൻ ഹൈഫും സമനില പാലിച്ചു. തുടർന്ന് ഷൂട്ടൗട്ടിനൊടുവിൽ മെട്രോ സ്പോർട്സ് അസീർ സോക്കർ 2017 െൻറ കിരീടം ചൂടി.
ബിൻ ഹൈഫിലെ സഹദിനെ മികച്ച കളിക്കാരനായും എ.എഫ്.സി അബഹയിലെ ഷറഫുദ്ദീനെ ബെസ്റ്റ് ഗോൾകീപ്പറായും സ്റ്റോപ്പർ ബാക്കായി കാസ്ക്കിലെ യൂസഫിനേയും തെരഞ്ഞെടുത്തു. കൂടുതൽ ഗോൾ നേടിയ താരം കമാൽ. മികച്ച യുവപ്രതിഭയായി മെട്രോ സ്പോർട്സിലെ അമാനെ തെരഞ്ഞെടുത്തു.
വിന്നേഴ്സ് ട്രോഫി അസീർ പ്രവാസി സംഘം രക്ഷാധികാരി മൻസൂറും കൺവീനർ നൗഷാദ് പാടിച്ചാലും ചേർന്ന് വിജയികൾക്ക് കൈമാറി. വിന്നേഴ്സിനുള്ള ക്യാഷ് പ്രൈസ് 15000 റിയാൽ ബിൻ ഹൈഫ് എം.ഡി ലിജു എബ്രഹാം കൈമാറി. റണ്ണേഴ്സ് ടീമിനുള്ള ക്യാഷ് പ്രൈസ് അസീർ പ്രവാസി സംഘം ജോ. സെക്രട്ടറി അബ്ദുൽ വാഹാബ് ടീമിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
