Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​ജ​യ​ന് അ​സീ​ർ...

വി​ജ​യ​ന് അ​സീ​ർ പ്ര​വാ​സി​സം​ഘ​ത്തി​ന്റെ കാ​രു​ണ്യ​ഹ​സ്തം

text_fields
bookmark_border
Aseer Pravasi Sangham
cancel
camera_alt

അ​സീ​ർ പ്ര​വാ​സി സം​ഘം സ​മാ​ഹ​രി​ച്ച തു​ക വി​ജ​യ​ന് ബാ​ബു പ​ര​പ്പ​ന​ങ്ങാ​ടി കൈ​മാ​റു​ന്നു

അ​ബ്ഹ: അ​പ​ക​ട​ത്തി​ൽ പ​രി​ക്ക് പ​റ്റി ദു​രി​ത​ത്തി​ലാ​യ വി​ജ​യ​ന് അ​സീ​ർ പ്ര​വാ​സി സം​ഘം ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കി. ആ​റ് മാ​സം മു​മ്പാ​യി​രു​ന്നു ബി​ഷ​ക്ക​ടു​ത്ത് വെ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വി​ജ​യ​ന്റെ താ​ടി​യെ​ല്ലി​ന് ഗു​രു​ത​ര പ​രി​ക്ക് പ​റ്റി​യ​ത്. തു​ട​ർ​ന്ന് ബി​ഷ ഗ​വ. ആ​ശു​പ​ത്രി​യി​ലും ഖ​മ്മീ​സി​ലു​മാ​യി ചി​കി​ത്സ ന​ട​ത്തി​യെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ അ​നി​വാ​ര്യ​മാ​യ​തി​നാ​ൽ നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​സീ​ർ പ്ര​വാ​സി സം​ഘം ടൗ​ൺ ഈ​സ്റ്റ് യൂ​നി​റ്റ് അം​ഗ​മാ​യ വി​ജ​യ​ൻ ചി​കി​ത്സ​ക്കും മ​റ്റു​മാ​യി ഏ​റെ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​യി​രു​ന്നു.

ഇ​ത​റി​ഞ്ഞ അ​സീ​ർ പ്ര​വാ​സി സം​ഘം ഖ​മ്മീ​സ് ഏ​രി​യ ക​മ്മി​റ്റി ഇ​ട​പെ​ട്ട് വി​ജ​യ​ന് ചി​കി​ത്സാ സ​ഹാ​യം ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ട​ന സ്വ​രൂ​പി​ച്ച ഒ​ന്ന​ര ല​ക്ഷം രൂ​പ അ​സീ​ർ പ്ര​വാ​സി സം​ഘം ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ര​പ്പ​ന​ങ്ങാ​ടി വി​ജ​യ​ന് കൈ​മാ​റി. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ് സു​രേ​ന്ദ്ര​ൻ സ​ന​യ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ വ​ഹാ​ബ് ക​രു​നാ​ഗ​പ്പ​ള്ളി, താ​മ​രാ​ക്ഷ​ൻ ക്ലാ​പ്പ​ന, ഷൗ​ക്ക​ത്ത് ആ​ല​ത്തൂ​ർ, സു​രേ​ന്ദ്ര​ൻ പി​ള്ള, വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി രാ​ജ​ഗോ​പാ​ൽ സ്വാ​ഗ​ത​വും രാ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VijayanAseer Pravasi Sangham
News Summary - Aseer Pravasi Sangham Compassionate hand to Vijayan
Next Story