Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജോ​സി​ന്...

ജോ​സി​ന് യാ​ത്രാ​സൗ​ക​ര്യ​മൊ​രു​ക്കി അ​സീ​ർ പ്ര​വാ​സി സം​ഘം

text_fields
bookmark_border
return to home
cancel

അ​ബ​ഹ: ജോ​ലി​യി​ല്ലാ​തെ സാ​മ്പ​ത്തി​ക​മാ​യും മാ​ന​സി​ക​മാ​യും പ്ര​യാ​സ​മ​നു​ഭ​വി​ച്ച് വ​ന്നി​രു​ന്ന നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി ജോ​സി​ന് സാ​ന്ത്വ​നം പ​ക​ർ​ന്ന് അ​സീ​ർ പ്ര​വാ​സി സം​ഘം. ക​ൺ​സ്ട്ര​ക്ഷ​ൻ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ജോ​സ് അ​ഞ്ച് മാ​സ​ത്തോ​ള​മാ​യി ജോ​ലി​യി​ല്ലാ​തെ​യും സാ​മ്പ​ത്തി​ക പ്ര​യാ​സം കാ​ര​ണം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നും പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു. വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട അ​സീ​ർ പ്ര​വാ​സി സം​ഘം ഖ​മീ​സ് മു​ശൈ​ത്ത് ഏ​രി​യ ക​മ്മി​റ്റി വി​ഷ​യ​ത്തി​ലി​ട​പെ​ടു​ക​യും ജോ​സി​ന് യാ​ത്ര​ക്കാ​വ​ശ്യ​മാ​യ വി​മാ​ന ടി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.

ഖ​മി​സ് മു​ശൈ​ത്ത് ഏ​രി​യ റി​ലീ​ഫ് ക​ൺ​വീ​ന​ർ ഷൗ​ക്ക​ത്ത​ലി ആ​ല​ത്തൂ​ർ യാ​ത്ര ടി​ക്ക​റ്റ് ജോ​സി​ന് കൈ​മാ​റി. അ​സീ​ർ പ്ര​വാ​സി സം​ഘം ര​ക്ഷ​ധി​കാ​രി അം​ഗം താ​മ​രാ​ക്ഷ​ൻ ക്ലാ​പ്പ​ന, ടൗ​ൺ യൂ​നി​റ്റ് സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ​ൻ, ഏ​രി​യ അം​ഗ​ങ്ങ​ളാ​യ സു​രേ​ന്ദ്ര​ൻ പി​ള്ള, രാ​ജേ​ഷ്, ജം​ഷി, പി.​വി അ​ശോ​ക​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഐ.​സി.​എ​സ് സ​മ്മേ​ള​നം; സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു ജി​ദ്ദ: ഇ​സ്​​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ (ഐ.​സി.​എ​സ്) നാ​ഷ​ന​ൽ ക​മ്മി​റ്റി ‘ബ​ഹു​സ്വ​ര ഇ​ന്ത്യ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന് സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു.

ഈ ​മാ​സം 18 ന്​ ​വൈ​കീ​ട്ട് 7.30ന്​ ​ശ​റ​ഫി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള സം​സ്ഥാ​ന ജം​ഇ​യ്യ​തു​ൽ ഉ​ല​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജീ​ബ് മൗ​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന യോ​ഗം ഐ.​സി.​എ​സ് സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി കോ​ഓ​ഡി​നേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​ടി. സ​ക്കീ​ർ ഹു​സൈ​ൻ വ​ണ്ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ് ഒ.​കെ. ഉ​മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ല​ക​ത്ത് അ​ബ്​​ദു​റ​ഹി​മാ​ൻ മൗ​ല​വി, ന​ജ്മു​ദ്ദീ​ൻ വെ​ട്ടി​ക്കാ​ട്ടി​രി, ശ​രീ​ഫ് പൂ​ലാ​ട​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. എ.​പി. അ​ൻ​വ​ർ വ​ണ്ടൂ​ർ സ്വാ​ഗ​ത​വും സൈ​ഫു​ദ്ദീ​ൻ മു​തീ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:return to hometravel
News Summary - Aseer Pravasi Sangam provides travel facilities for Jose
Next Story