Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅസീർ പ്രവാസി സംഘം ...

അസീർ പ്രവാസി സംഘം  13ാം വാർഷികം ആഘോഷിച്ചു

text_fields
bookmark_border
അസീർ പ്രവാസി സംഘം  13ാം വാർഷികം ആഘോഷിച്ചു
cancel
camera_alt?????? ??????? ???? ?????? ???????? ??????? ?? ??????????? ??. ??????? ???? ???????? ??????????

ഖമീസ് മുശൈത്ത്: അസീർ പ്രവാസിസംഘം   13ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ‘ജീസാൻ ജല’ രക്ഷാധികാരി ഡോ. മുബാറക് സാനി ഉദ്​ഘാടനം ചെയ്​തു.  സംഘത്തി​െൻറ 13 വർഷത്തെ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതും മാതൃകാപരവുമാണെന്ന്  രക്ഷാധികാരി മൻസൂർ മേപ്പാടി പറഞ്ഞു.  അസീറിലെ കലാ സാംസ്കാരിക,- സാമൂഹിക, സാഹിത്യ, മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നവരെ ചടങ്ങിൽ ആദരിച്ചു.   

സാംസ്കാരിക സമ്മേളനത്തിൽ   ഉസ്മാന്‍ കിളിയമണ്ണില്‍, അഷ്‌റഫ്‌  കുറ്റിച്ചൽ, ആരിഫ് അലി , ഇബ്രാഹിം പട്ടാമ്പി, ദേവൻ എന്നിവർ ആശംസ  നേർന്നു.
സാമൂഹിക പ്രവർത്തകരും സി.സി.ഡബ്ല്യു മെമ്പർമാരുമായ അഷ്റഫ് കുറ്റിച്ചൽ, ഇബ്രാഹിം പട്ടാമ്പി എന്നിവരെ   ആദരിച്ചു. രക്ഷാധികാരി മൻസൂർ ഇരുവരെയും പൊന്നാട അണിയിച്ചു.

അസീർ പ്രവാസി വിദ്യാഭ്യാസ മേന്മ പുരസ്​കാരം നേടിയ 13 കുട്ടികൾക്ക്​ സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ വിതരണം ചെയ്തു. പ്രസിഡൻറ്​ ബാബു അധ്യക്ഷത വഹിച്ചു. അസീർ പ്രവാസി സംഘം ജന.സെക്രട്ടറി റഷീദ് ചെന്ത്രാപ്പിന്നി  സ്വാഗതവും  സുരേഷ് മാവേലിക്കര നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsaseer pravasi group
News Summary - aseer pravasi group-saudi-gulf news
Next Story