Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലുലുവില്‍ ആസിയാന്‍...

ലുലുവില്‍ ആസിയാന്‍ ഫെസ്​റ്റിവലിന് തുടക്കം

text_fields
bookmark_border
ലുലുവില്‍ ആസിയാന്‍ ഫെസ്​റ്റിവലിന് തുടക്കം
cancel
camera_alt

ലുലു ഹൈപർമാർക്കറ്റുകളുടെ സൗദി ശാഖകളിൽ ആരംഭിച്ച ആസിയൻ ഫെസ്​റ്റിവലി​ന്റെ ഉദ്​ഘാടന ചടങ്ങിൽനിന്ന്

റിയാദ്: തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ (ആസിയാന്‍) വിഭവങ്ങളുമായി സൗദി അറേബ്യയിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ആസിയാന്‍ ഫെസ്​റ്റിന്​ തുടക്കമായി. എട്ട് ആസിയാന്‍ രാജ്യങ്ങളടക്കം 15 രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ റിയാദ്​ മുറബ്ബയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരെ സൗദിയിലെ ലുലു ഗ്രൂപ് ഡയറക്ടര്‍ ഷഹീം മുഹമ്മദ് സ്വീകരിച്ചു.

വിവിധ രാജ്യങ്ങളിലെ അംബാസഡർമാരായ ഡാംഗ് സുവാന്‍ ഡങ് (വിയറ്റ്‌നാം), ഡാറ്റോ യൂസഫ് ബിന്‍ ഇസ്മായില്‍ (ബ്രൂണെ), അബ്​ദുല്‍ അസീസ് അഹ്​മദ് (ഇന്തോനേഷ്യ), ദാതുക് വാന്‍ സൈദി (മലേഷ്യ), ടിന്‍ യു (മ്യാന്മര്‍), എസ്​. പ്രേംജിത്ത് (സിംഗപ്പൂര്‍), ഡാം ബൂന്താം (തായ്‌ലൻഡ്​), സിയാഉദ്ദീന്‍ സഈദ് (ജിബൂട്ടി), ഫിലിപ്പീന്‍സ് ഷാർഷെ ദഫെ റോമല്‍ മൊമാറ്റോ, മറ്റു വിശിഷ്​ടാതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ആസിയാന്‍ രാജ്യങ്ങളിലെ 6200 ഉല്‍പന്നങ്ങളാണ് സെപ്റ്റംബർ 12 വരെ നീളുന്ന ഫെസ്​റ്റിവലിന് എത്തിച്ചിട്ടുള്ളത്. ഒരിക്കല്‍ കൂടി ആസിയാന്‍ ഫെസ്​റ്റിവല്‍ സംഘടിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ലുലു ഗ്രൂപ്പി​ന്റെ ഹൈപര്‍മാര്‍ക്കറ്റുകള്‍, സോഴ്‌സിങ്​ ഓഫിസുകള്‍, ലോജിസ്​റ്റിക് സെൻററുകള്‍, സ്‌റ്റോറുകള്‍ എന്നിവ ആസിയാന്‍ രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളിലുണ്ടെന്നും ഭക്ഷ്യ ഭക്ഷ്യേതര വസ്തുക്കളുടെ വിതരണക്കാരുടെ വിപുലമായ ശൃംഖല അവിടങ്ങളിലുണ്ടെന്നും ഷഹീം മുഹമ്മദ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu hyper marketASEAN Festival
News Summary - ASEAN Festival begins at Lulu
Next Story