Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലു​ലു​വി​ല്‍...

ലു​ലു​വി​ല്‍ ആ​സി​യാ​ന്‍ ഫെ​സ്​​റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി

text_fields
bookmark_border
ലു​ലു​വി​ല്‍ ആ​സി​യാ​ന്‍ ഫെ​സ്​​റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളു​ടെ സൗ​ദി ശാ​ഖ​ക​ളി​ൽ ആ​രം​ഭി​ച്ച ആ​സി​യ​ൻ ഫെ​സ്​​റ്റി​വ​ലി​​ന്റെ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ​നി​ന്നു​ള്ള കാ​ഴ്​​ച​ക​ൾ

റി​യാ​ദ്: തെ​ക്ക്-​കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ (ആ​സി​യാ​ന്‍) വി​ഭ​വ​ങ്ങ​ളൊ​രു​ക്കി സൗ​ദി അ​റേ​ബ്യ​യി​ലെ ലു​ലു ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ ആ​സി​യാ​ന്‍ ഫെ​സ്​​റ്റി​ന്​ തു​ട​ക്ക​മാ​യി. എ​ട്ട് ആ​സി​യാ​ന്‍ രാ​ജ്യ​ങ്ങ​ള​ട​ക്കം 15 രാ​ജ്യ​ങ്ങ​ളി​ലെ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ര്‍ റി​യാ​ദ്​ മു​റ​ബ്ബ​യി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ര്‍ക്ക​റ്റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു. ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ സൗ​ദി​യി​ലെ ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ര്‍ ഷ​ഹീം മു​ഹ​മ്മ​ദ് സ്വീ​ക​രി​ച്ചു. വി​യ​റ്റ്‌​നാം അം​ബാ​സ​ഡ​ര്‍ ഡാം​ഗ് സു​വാ​ന്‍ ഡ​ങ്, ബ്രൂ​ണെ അം​ബാ​സ​ഡ​ര്‍ ഡാ​റ്റോ യൂ​സ​ഫ് ബി​ന്‍ ഇ​സ്മാ​ഈ​ല്‍, ഇ​ന്തോ​നേ​ഷ്യ​ന്‍ അം​ബാ​സ​ഡ​ര്‍ അ​ബ്​​ദു​ല്‍ അ​സീ​സ് അ​ഹ്​​മ​ദ്, മ​ലേ​ഷ്യ​ന്‍ അം​ബാ​സ​ഡ​ര്‍ ദാ​തു​ക് വാ​ന്‍ സൈ​ദി, മ്യാ​ന്മ​ര്‍ അം​ബാ​സ​ഡ​ര്‍ ടി​ന്‍ യു, ​ഫി​ലി​പ്പീ​ന്‍സ് ഷാ​ർ​ഷെ ദ​ഫെ റോ​മ​ല്‍ മൊ​മാ​റ്റോ, സിം​ഗ​പ്പൂ​ര്‍ അം​ബാ​സ​ഡ​ര്‍ എ​സ്. പ്രേം​ജി​ത്ത്, താ​യ്‌​ല​ൻ​ഡ്​ അം​ബാ​സ​ഡ​ര്‍ ഡാം ​ബൂ​ന്താം, ജി​ബൂ​ട്ടി അം​ബാ​സ​ഡ​ര്‍ സി​യാ​ഉ​ദ്ദീ​ന്‍ സ​ഈ​ദ്, മ​റ്റു വി​ശി​ഷ്​​ടാ​തി​ഥി​ക​ള്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

ആ​സി​യാ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ 6200 ഉ​ല്‍പ​ന്ന​ങ്ങ​ളാ​ണ് ഈ ​മാ​സം 12 വ​രെ നീ​ണ്ടു​നി​ല്‍ക്കു​ന്ന ഫെ​സ്​​റ്റി​വ​ലി​ന് എ​ത്തി​ച്ചി​ട്ടു​ള്ള​ത്. ഒ​രി​ക്ക​ല്‍കൂ​ടി ആ​സി​യാ​ന്‍ ഫെ​സ്​​റ്റി​വ​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ലു​ലു ഗ്രൂ​പ്പി​​ന്റെ ഹൈ​പ്പ​ർ മാ​ര്‍ക്ക​റ്റു​ക​ള്‍, സോ​ഴ്‌​സി​ങ്​ ഓ​ഫി​സു​ക​ള്‍, ലോ​ജി​സ്​​റ്റി​ക് സെൻറ​റു​ക​ള്‍, സ്‌​റ്റോ​റു​ക​ള്‍ എ​ന്നി​വ ആ​സി​യാ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടെ​ന്നും ഭ​ക്ഷ്യ ഭ​ക്ഷ്യേ​ത​ര വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​ക്കാ​രു​ടെ വി​പു​ല​മാ​യ ശൃം​ഖ​ല അ​വി​ട​ങ്ങ​ളി​ലു​ണ്ടെ​ന്നും ഷ​ഹീം മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulusaudi arabiaasean fest
News Summary - asean fest in Lulu
Next Story