Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആര്യാടൻ ഷൗക്കത്തിന്​ സ്വീകരണം നൽകി

text_fields
bookmark_border
ആര്യാടൻ ഷൗക്കത്തിന്​ സ്വീകരണം നൽകി
cancel

യാമ്പു: തെരഞ്ഞെടുപ്പ് കാലത്ത് രാമക്ഷേത്ര വിഷയം എടുത്തിട്ട് രാജ്യത്തി​​െൻറ ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും ഇതിനെതിരെ യോജിച്ച പ്രവർത്തനം അനിവാര്യമാണെന്നും നിലമ്പൂർ നഗരസഭ മുൻ ചെയർമാനും കെ. പി. സി. സി സംസ്‌കാര സാഹിതി സംസ്ഥാന ചെയർമാനുമായ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ഒ.ഐ.സി.സി യാമ്പു സെൻട്രൽ കമ്മിറ്റി നാജിൽ അറബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഒ.ഐ.സി.സി നാഷനൽ വൈസ് പ്രസിഡൻറ് ശങ്കർ എളങ്കൂർ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. യാമ്പു പ്രസിഡൻറ് അസ്‌കർ വണ്ടൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിദ്ദീഖുൽ അക്ബർ സ്വാഗതവും വെൽഫെയർ കമ്മിറ്റി സെക്രട്ടറി മുജീബ് പൂവച്ചൽ നന്ദിയും പറഞ്ഞു.
തോമസ് വർഗീസ്, നാസർ കുറുകത്താണി, സുബൈർ വേങ്ങര, റിയാസ് കൈതറ, അശീഷ് വാസു, മുഹമ്മദ് കണ്ണൂർ, ശിഹാബ്, ഫാറൂഖ്, ശൈജൽ, ഷഫീഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - aryadan shoukath sweekranam-saudi-saudi news
Next Story