ആര്യാടൻ ഷൗക്കത്ത് ചരിത്രവിജയം നേടും -യു.ഡി.എഫ് മലപ്പുറം ജില്ല കൺവെൻഷൻ
text_fieldsറിയാദ് ഒ.ഐ.സി.സി, കെ.എം.സി.സി മലപ്പുറം ജില്ലാ സംയുക്ത കൺവെൻഷൻ സൗദി കെ.എം.സി.സി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഐക്യമുന്നണി മിന്നും വിജയം നേടുമെന്ന് റിയാദ് ഒ.ഐ.സി.സി, കെ.എം.സി.സി മലപ്പുറം ജില്ല സംയുക്ത കൺവെൻഷൻ അഭിപ്രായപ്പെട്ടു. ബത്ഹയിലെ സബർമതി ഹാളിൽ നടന്ന കൺവെൻഷനിൽ ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പൻ അധ്യക്ഷതവഹിച്ചു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. എൽ.കെ. അജിത് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. നിലമ്പൂരിൽ ചരിത്രവിജയമാണ് യു.ഡി.എഫിനെ കാത്തിരിക്കുന്നതെന്ന് സംസാരിച്ചവർ പറഞ്ഞു. സംസ്ഥാന ഭരണത്തിന് നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും നിലമ്പൂരിൽ തമ്പടിച്ചിട്ടുപോലും വികസനം ചർച്ച ചെയ്യാനാകുന്നില്ല. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വിലകുറഞ്ഞ ആരോപണങ്ങളും വർഗീയ കാർഡും ഇറക്കി കളിക്കുകയാണ്.
നിലമ്പൂരിലെ വോട്ടർമാർ യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതും. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ട്രെൻഡ് സെറ്റിങ് തെരഞ്ഞെടുപ്പാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയിലും നിലമ്പൂർ മണ്ഡലത്തിലും നിന്നുമുള്ള പ്രവർത്തകർ കൺവെൻഷനിൽ പങ്കെടുത്തു.
കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് സ്വാഗതവും ഒ.ഐ.സി.സി മലപ്പുറം ജില്ല ട്രഷറര് ഷറഫു ചിറ്റൻ നന്ദിയും പറഞ്ഞു. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ്, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി ഷാഫി തുവ്വൂർ, നാഷനൽ കമ്മിറ്റി നേതാവ് മുജീബ് ഉപ്പട, ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സലീം അർത്തിയിൽ, കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് റഫീഖ് മഞ്ചേരി, ഒ.ഐ.സി.സി വനിത വേദി പ്രസിഡന്റ് മൃദുല വിനീഷ്, കെ.എം.സി.സി മലപ്പുറം ജില്ല ആക്ടിങ് സെക്രട്ടറി സഫീർഖാൻ കരുവാരക്കുണ്ട്, ഒ.ഐ.സി.സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സമീർ മാളിയേക്കൽ, ജില്ല സെക്രട്ടറി ഷൗക്കത്ത് നിലമ്പുർ, ഫൈസൽ അമ്പലക്കോടൻ, കെ.എം.സി.സി ജില്ല ഭാരവാഹി മുനീർ വാഴക്കാട്, നിലമ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി ജംഷീദ് ചുള്ളിയോട് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

