ആര്യാടൻ മുഹമ്മദ് നിർഭയ രാഷ്ട്രീയത്തിന്റെ പ്രതീകം -ഒ.ഐ.സി.സി
text_fieldsഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ല കമ്മിറ്റി ‘ആര്യാടൻ മുഹമ്മദ് അനുസ്മരണ’ പരിപാടിയിൽ ഇബ്രാഹിം സുബ്ഹാൻ സംസാരിക്കുന്നു
റിയാദ്: നിർഭയനും ആദർശധീരനുമായ നേരുള്ള രാഷ്ട്രീയക്കാരനായിരുന്നു ആര്യാടൻ മുഹമ്മദ് എന്ന് ഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ല കമ്മിറ്റി അനുസ്മരണ യോഗത്തിൽ പറഞ്ഞു.
ഭാവനസമ്പന്നനായ ഭരണാധികാരിയും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ധീര നേതാവുമായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ കണിശതയും ധൈര്യവുമോടെ നിലപാടുകൾ സ്വീകരിച്ച അദ്ദേഹത്തിന്റെ മാതൃക ഇന്നത്തെ സാഹചര്യത്തിൽ അതീവ പ്രസക്തമാണെന്നും അനുസ്മരണസന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
‘നിർഭയ രാഷ്ട്രീയത്തിന്റെ കാൽപ്പാടുകൾ മായുന്നില്ല’ എന്ന പ്രമേയത്തിൽ റിയാദ് ബത്തയിലെ സബർമതിയിൽ നടന്ന അനുസ്മരണ യോഗം ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന് ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ഇബ്രാഹിം സുബഹാൻ മുഖ്യപ്രഭാഷണം നടത്തി.
ഒ.ഐ.സി.സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറിമാരായ സമീർ മാളിയേക്കൽ സ്വാഗതവും അൻസാർ വാഴക്കാട് നന്ദിയും പറഞ്ഞു. നാട്ടിൽ നിര്യാതനായ ഒ.ഐ.സി.സി ആലപ്പുഴ ജില്ല മുൻ ഭാരവാഹി ഷാജിയുടെ വിയോഗത്തിൽ അനുശോചനവുമായി മൗനപ്രാർഥനയോടെയാണ് അനുസ്മരണ പരിപാടി ആരംഭിച്ചത്.
ഗ്ലോബൽ കമ്മിറ്റി അംഗം നൗഫൽ പാലക്കാടൻ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത്, വൈസ് പ്രസിഡന്റുമാരായ അമീർ പട്ടണത്ത്, രഘുനാഥ് പറശ്ശിനിക്കടവ്, ഇടുക്കി ജില്ലാ പ്രസിഡന്റ് ഷാജി മഠത്തിൽ, എറണാകുളം ജില്ലാ പ്രസിഡന്റ് മാത്യു, കണ്ണൂർ ജില്ലാ പ്രസിഡന്റ് സന്തോഷ്, അഡ്വ. അജിത്, പ്രഭാകരൻ ഒളവട്ടൂർ, മുത്തു പാണ്ടിക്കാട്, ബഷീർ വണ്ടൂർ, അക്ബർ ബാദുഷ, ഫൈസൽ തമ്പലക്കോടൻ, ഷറഫു ചിറ്റൻ, സൈനുദ്ധീൻ വെട്ടത്തൂർ, ഉമറലി അക്ബർ, അൽത്താഫ് കോഴിക്കോട്, ഷറഫുദ്ദീൻ, നിസാം, റഫീക് പട്ടാമ്പി, ഭാസ്കരൻ, ഉണ്ണി വാഴൂർ, റഫീഖ് കൊടിഞ്ഞി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

