Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീവ്രവാദ ആക്രമണത്തിന്...

തീവ്രവാദ ആക്രമണത്തിന് പദ്ധതിയിട്ട 13 പേർ സൗദിയിൽ അറസ്​റ്റിൽ

text_fields
bookmark_border
തീവ്രവാദ ആക്രമണത്തിന് പദ്ധതിയിട്ട 13 പേർ സൗദിയിൽ അറസ്​റ്റിൽ
cancel

റിയാദ്: സൗദി അറേബ്യയയിൽ തീവ്രവാദ ആക്രമണത്തിന് പദ്ധതിയിട്ട 13 പേരെ സൗദി സുരക്ഷാസേന പിടികൂടിയതായി സൗദി പ്രസ് ഏജ ൻസി റിപ്പോർട്ട്​ ചെയ്തു. ടിക്കപ്പെട്ടവരുടെ പേരും മറ്റു വിവരങ്ങളും എസ്.പി.എ പുറത്തുവിട്ടു. മധ്യപ്രവിശ്യയിലെ സു ൽഫി പട്ടണത്തിൽ കഴിഞ്ഞ ദിവസം തീവ്രവാദികളുടെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തെ തുടർന്ന്​ നടത്തിയ ശക്‌തമായ തെരച്ചിലിലാണ് ഇവരെ പിടികൂടിയതെന്ന് സൗദി പ്രസിഡൻസി ഓഫ് സ്​റ്റേറ്റ് സെക്യൂരിറ്റി വക്താവ് അറിയിച്ചു. സുൽഫിയിൽ ഇവർ തങ്ങിയ വീട്ടിൽ നിന്ന്​ നിരവധി ആയുധങ്ങളും സ്ഫോടക വസ്​തുക്കളും പിടികൂടി. ഞായറാഴ്​ച ആഭ്യന്തര മന്ത്രാലയത്തി​​െൻറ സുൽഫി ബ്രാഞ്ചിലെ അന്വേഷണ വിഭാഗം ഓഫീസിന്​ നേരേ ഭീകരാക്രമണം നടത്താനുള്ള ശ്രമത്തിനിടെ ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. അബ്​ദുല്ല ഹമൂദ്​ അൽഹമൂദ്​, അബ്​ദുല്ല ഇബ്രാഹിം അൽമൻസൂർ, സാമിർ അബ്​ദുൽ അസീസ്​ അൽമാദിദ്​, സൽമാൻ അബ്​ദുൽ അസീസ്​ അൽമാദിദ്​ എന്നീ നാലുപേരാണ്​ കൊല്ലപ്പെട്ടത്​.


ഇവരും ഇപ്പോൾ പിടിയിലായ 13 പേരും ദായിഷ്​ ഭീകരവാദികളുമായി (​െഎ.എസ്​) ബന്ധമുള്ളവരാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്തി​​െൻറ സുരക്ഷക്ക് ഭീഷണിയുയർത്തുന്ന എല്ലാ ശക്തികളെയും അടിച്ചമർത്തും എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ​ുൽഫി മേഖലയിലെ അൽറയ്യാൻ എന്ന സ്ഥലത്തുള്ള ഒരു വീട്ടിൽ നിന്നാണ്​ പ്രതികളെയും സ്​ഫോടക വസ്​തുക്കളും പിടികൂടിയത്​. സ്​ഫോടകവസ്​തുക്കൾ നിർമിക്കുന്ന ഒരു ഫാക്​ടറിയെ പോലെയാണ്​ ഇൗ വീട്​ പ്രവർത്തിച്ചിരുന്നത്​. സ്​ഫോടക വസ്​തുക്കളുടെയും ആയുധങ്ങളുടെയും വൻശേഖരമാണ്​ കണ്ടെടുത്തത്​. കൂട്ടത്തിൽ നിരവധി എ.ടി.എം കാർഡുകളും രണ്ട്​ സ്വദേശി തിരിച്ചറിയൽ കാർഡുകളും ഭീകരവാദ സംഘടനകളുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളും സി.ഡികളും പിടികൂടി. രാജ്യത്തി​​െൻറ സുരക്ഷ​ക്കും സ്ഥിരതക്കും ഭീഷണിയുയർത്തി അവശേഷിക്കുന്ന എല്ലാ ഭീകരവാദ അംശങ്ങളെയും കണ്ടെത്തി ഇല്ലായ്​മ ചെയ്യാൻ ശക്തമായ നടപടി തുടരുമെന്ന്​ പ്രസിഡൻസി ഒാഫ്​ സ്​റ്റേറ്റ്​ സെക്യൂരിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsarust
News Summary - arust-saudi-saudi news
Next Story