Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി-ഇന്ത്യ ബിസിനസ്​...

സൗദി-ഇന്ത്യ ബിസിനസ്​ കൗൺസിലിൽ  പ​െങ്കടുക്കാൻ  അരുൺ ജെയ്റ്റിലി റിയാദിൽ

text_fields
bookmark_border
സൗദി-ഇന്ത്യ ബിസിനസ്​ കൗൺസിലിൽ  പ​െങ്കടുക്കാൻ  അരുൺ ജെയ്റ്റിലി റിയാദിൽ
cancel

റിയാദ്​: സൗദി-ഇന്ത്യ ബിസിനസ്​ കൗൺസിലിൽ സംബന്ധിക്കാൻ വിദേശ കാര്യമന്ത്രി അരുൺ ​െജയ്റ്റി​ലി ഞായറാഴ്​ച പുലർച്ചെ റിയാദിലെത്തി. രാവിലെ ഒമ്പത്​ മുതൽ 12.30 വരെ  വാണിജ്യ മന്ത്രാലയത്തിൽ നടക്കുന്ന ഉന്നതതല യോഗത്തിന്​ ശേഷം ‘കൗൺസിൽ ഒാഫ്​ സൗദി ചേംബേഴ്​സി’ൽ നടക്കുന്ന ബിസിനസ്​ കൗൺസിലിൽ ധനമന്ത്രി സംസാരിക്കും. സൗദി വാണിജ്യ^നിക്ഷേപകാര്യ മന്ത്രി ​േഡാ. മാജിദ്​ അൽ ഖസബിയും യോഗത്തിൽ സംബന്ധിക്കും. ശനിയാഴ്​ച രാത്രി ഇന്ത്യൻ ഹൗസിൽ ധനകാര്യമന്ത്രിക്ക്​ അത്താഴവിരുന്നുമൊരുക്കിയിട്ടുണ്ട്​. ഞായറാഴ്​ചയും ഉന്നത തലയോഗം തുടരും.  ഉഭയകക്ഷി ചർച്ചകൾക്ക്​ ശേഷം സംയുക്​തസമിതി യോഗങ്ങളിലും ഇരു മന്ത്രിമാരും സംസാരിക്കും. വിവിധ കരാറുകളിലും ഞായറാഴ്ച ഒപ്പുവെക്കും. വൈകുന്നേരം ധനമന്ത്രി ഇന്ത്യയിലേക്ക്​ തിരിക്കും. അരുൺ ജെയ്​റ്റിലി ധനകാര്യ മന്ത്രിയായ ശേഷം ആദ്യമായാണ്​ സൗദിയിലെത്തുന്നത്​. മുൻ ഇന്ത്യൻ ധനകാര്യമന്ത്രിമാർ സൗദി സന്ദർശിക്കുകയും  വാണിജ്യ^നിക്ഷേപ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്​തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി 2016ൽ സൗദി സന്ദർശനം നടത്തിയപ്പോൾ വാണിജ്യ നിക്ഷേപ ബന്ധം ശക്​തിപ്പെടുത്തുന്നതിനുള്ള ധാരണയുണ്ടാക്കിയിരുന്നു എങ്കിലും നടപടികൾക്ക്​ വേഗം പോര എന്ന അഭിപ്രായം വ്യാപാര-വാണിജ്യമേഖലയിൽ നിന്ന്​ ഉയർന്നിരുന്നു. 

ചരിത്രപരമായി ഇന്ത്യയും സൗദിയും തമ്മിലുള്ള വ്യാപാരബന്ധം ശക്​തിപ്പെടുത്തേണ്ടതി​​​​​െൻറ ആവശ്യകത ജനാദിരിയ ഫെസ്​റ്റിവലിനോടനുബന്ധിച്ച്​ നടന്ന ഇന്ത്യ-സൗദി സൗഹൃദ സെമിനറിൽ  ചർച്ചയായി . ഇത്തവണ സൗദിയിലെ ദേശീയ പൈതൃ​േകാൽസവത്തിൽ അതിഥിരാജ്യമായ ഇന്ത്യയുടെ പ്രതിനിധിയായി എത്തിയ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്​ ഉൗന്നിപ്പറഞ്ഞ വിഷയങ്ങളിലൊന്ന്​ ​ സൗദി^ ഇന്ത്യ നിക്ഷേപ സൗഹൃദത്തെ കുറിച്ചായിരുന്നു. ഇന്ത്യ^സൗദി വ്യാപാര വ്യവസായ ബന്ധങ്ങൾക്ക് അനുകൂലമായ നിരവധി ഘടകങ്ങളുണ്ടെങ്കിലും പതുക്കയുള്ള വളർച്ചയാണ് ഇൗ മേഖലയിലെന്നും​  ഉഭയകക്ഷി ചർച്ചകൾ നടന്നെങ്കിൽ മാത്രമേ ഇതിനൊരു മാറ്റമുണ്ടാവുകയുള്ളൂ എന്നുമാണ്​  ജനാദ്​രിയ  സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടിരുന്നത്​. ഇരുരാജ്യങ്ങളിലേയും സംരംഭകർക്ക് നിക്ഷേപമിറക്കാൻ ധാരാളം സാധ്യതകളുണ്ടെന്നും എന്നാൽ ഇതൊന്നും ശരിയായ രീതിയിൽ വിനിയോഗിക്കപ്പെടുന്നില്ലെന്നുമാണ്​ അറബ് ചേംബറിേൻറയും ഗൾഫ് ചേംബറി േൻറയും ഭാരവാഹികൾ ചൂണ്ടിക്കാട്ടിയത്​. യു.എ.ഇ പോലുള്ള രാജ്യങ്ങളിൽ ഇന്ത്യൻ വ്യവസായികൾക്ക് ലഭിക്കുന്ന രീതിയിലുള്ള സൗകര്യങ്ങൾ സൗദിയിലും ലഭ്യമായാൽ ഇന്ത്യയിൽ നിന്നുള്ള നിക്ഷേപകർ സൗദിയിലേക്ക് വരുമെന്നും സെമിനാറിൽ അഭിപ്രായമുയർന്നിരുന്നു. ജെയ്​റ്റിലിയുടെ സൗദി സന്ദർശനം ഇന്ത്യ^സൗദി വാണിജ്യ,നിക്ഷേപമേഖലയിൽ  പുതിയ ഉണർവ്​ ഉണ്ടാക്കുമെന്നാണ്​ ​ പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsArun Jaitly visit saudi- saudi gulf news
News Summary - Arun Jaitly visit saudi- saudi gulf news
Next Story