ഭൂമിക്കും ചന്ദ്രനുമിടയിൽ നിൽക്കുേമ്പാൾ ചന്ദ്രെൻറ കാഴ്ചയെങ്ങനെ?
text_fieldsറിയാദ്: ഭൂമിക്കും ചന്ദ്രനുമിടയിൽ നിന്ന് നോക്കുേമ്പാൾ ചന്ദ്രെൻറ കാഴ്ചയും ശബ്ദവും എന്തായിരിക്കും? രണ്ട് ചിത്രകാരന്മാർ അവരുടെ ഭാവനയിൽ കണ്ടത് നമുക്ക് കാണിച്ചുതരുന്നു, റിയാദ് നാഷനൽ മ്യൂസിയത്തിനും കിങ് അബ്ദുൽ അസീസ് ഹിസ്റ്റോറിക്കൽ സെൻററിനും ഇടയിലുള്ള ഗ്രൗണ്ടിൽ വ്യാഴാഴ്ച ആരംഭിച്ച നൂർ റിയാദ് ലൈറ്റ് ആർട്ട് ഫെസ്റ്റിവലിെൻറ ഭാഗമായാണ് ഭീമാകാരമായ ചന്ദ്രെൻറ ആർട്ടിസ്റ്റിക് ഇൻസ്റ്റലേഷൻ ഒരുക്കിയിരിക്കുന്നത്.
പ്രകാശത്തിെൻറ കലാവേല തീർക്കുന്ന കാഴ്ചയും ശബ്ദവും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും.ഭൂമിക്കും ചന്ദ്രനുമിടയിൽ സ്പേസിൽ നിൽക്കുമ്പോഴുള്ള, ചന്ദ്രെൻറ വിവിധ ഭാവങ്ങളുടെ കാഴ്ചയും ശബ്ദവുമാണിത്. പൂർണമായും ഭാവനയിൽ വിരിഞ്ഞത്. ‘ലൂണ സോമ്നിയം’ എന്നാണ് ഈ കലാസൃഷ്ടിയുടെ പേര്. ഇറ്റാലിയൻ ആർട്ടിസ്റ്റുകളായ മാറ്റിയ കരേട്ടി, ലൂക്കാ കാമെല്ലിനി എന്നിവരുടെ ഭാവനസൃഷ്ടിക്ക് ‘ഫ്യൂസ്’ എന്ന കലാകാരന്മാരുടെ സംഘമാണ് മൂർത്തരൂപം നൽകിയിരിക്കുന്നത്.
ഗോളാകൃതിയിലുള്ള ഒരു പ്രതലത്തിലേക്ക് ചുറ്റും നിന്ന് വെളിച്ചം വിവിധ ഭാവങ്ങളിൽ പ്രതിഫലിപ്പിക്കുകയും പശ്ചാത്തലത്തിൽ അതിന് അനുസൃതമായി ശബ്ദം കേൾപ്പിക്കുകയും ചെയ്യുന്നു. അപ്പോൾ മുന്നിൽ വിടരുന്ന ഈ കാഴ്ച നവീന വിസ്മയാനുഭവമാണ് സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

