Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനി​ർ​മി​ത ബു​ദ്ധി...

നി​ർ​മി​ത ബു​ദ്ധി മ​നു​ഷ്യ​െൻറ സ​ർ​ഗാ​ത്മ​ക​ത​ക്ക് പ​ക​ര​മാ​വി​ല്ല; കേ​ളി സെ​മി​നാ​ർ

text_fields
bookmark_border
നി​ർ​മി​ത ബു​ദ്ധി മ​നു​ഷ്യ​െൻറ സ​ർ​ഗാ​ത്മ​ക​ത​ക്ക് പ​ക​ര​മാ​വി​ല്ല; കേ​ളി സെ​മി​നാ​ർ
cancel
camera_alt

കേ​ളി ക​ലാ​സാം​സ്​​കാ​രി​ക വേ​ദി സെ​മി​നാ​ർ നൗ​ഫ​ൽ പൂ​വ​ക്കു​റി​ശ്ശി ഉ​ദ്ഘ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: നി​ർ​മി​ത ബു​ദ്ധി പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ക്കു​മ്പോ​ഴും തൊ​ഴി​ൽ ന​ഷ്​​ടം, സ്വ​കാ​ര്യ​താ ലം​ഘ​നം, വ്യാ​ജ​വി​വ​ര​ങ്ങ​ൾ എ​ന്നി​വ പോ​ലു​ള്ള ഗു​രു​ത​ര വെ​ല്ലു​വി​ളി​ക​ൾ സൃ​ഷ്​​ടി​ക്കു​ന്നു​ണ്ടെ​ന്ന് റി​യാ​ദി​ലെ കേ​ളി ക​ലാ​സാം​സ്​​കാ​രി​ക വേ​ദി മ​ല​സ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി അം​ഗം നൗ​ഫ​ൽ പൂ​വ​ക്കു​റി​ശ്ശി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ളി റൗ​ദ ഏ​രി​യ സാം​സ്‌​കാ​രി​ക വി​ഭാ​ഗ​വും സൈ​ബ​ർ വി​ങ്ങൂം സം​യു​ക്ത​മാ​യി റൗ​ദ​യി​ലെ സ്വാ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘നി​ർ​മി​ത ബു​ദ്ധി​യു​ടെ യു​ഗം - ആ​ശ​യ്ക്കും ആ​ശ​ങ്ക​യ്ക്കും’ എ​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. .

ഏ​രി​യ ര​ക്ഷാ​ധി​കാ​രി അം​ഗം ജോ​മോ​ൻ സ്​​റ്റീ​ഫ​ൻ മോ​ഡ​റേ​റ്റ​റാ​യി.നി​ർ​മി​ത ബു​ദ്ധി മ​നു​ഷ്യ​െൻറ സ​ർ​ഗാ​ത്മ​ക​ത​യ്ക്കും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ​ക്കും പ​ക​ര​മാ​വി​ല്ലെ​ന്നും ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.കേ​ന്ദ്ര ജോ. ​സെ​ക്ര​ട്ട​റി ര​ജീ​ഷ് പി​ണ​റാ​യി, ജോ​യി​ൻ​റ്​ ട്ര​ഷ​റ​ർ സിം​നേ​ഷ്, സു​ലൈ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി അ​നി​രു​ദ്ധ​ൻ, റൗ​ദ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി സ​തീ​ഷ് വ​ള​വി​ൽ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​ജി​ത്ത്, നൗ​ഫ​ൽ, സ​ജീ​വ്, കൃ​ഷ്ണ​ൻ​കു​ട്ടി, ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ ബി​ജി തോ​മ​സ്, കേ​ന്ദ്ര സാം​സ്‌​കാ​രി​ക വി​ഭാ​ഗം വൈ​സ് ചെ​യ​ർ​മാ​ൻ മൂ​സ കൊ​മ്പ​ൻ, മാ​ധ്യ​മ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി, സൈ​ബ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ സു​ബി​ൻ, ചി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ സു​രേ​ഷ് ലാ​ൽ, ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ പി.​പി. സ​ലിം, കേ​ന്ദ്ര സാം​സ്‌​കാ​രി​ക വി​ഭാ​ഗം അം​ഗം അ​ന​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. റൗ​ദ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​കെ. ഷാ​ജി സ്വാ​ഗ​ത​വും സാം​സ്‌​കാ​രി​ക ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Artificial intelligence cannot replace human creativity; Kely seminar
Next Story