പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും ലക്ഷം റിയാല്‍ പിഴയും
text_fieldsറിയാദ്: സൗദി അറേബ്യയില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും ലക്ഷം റിയാല്‍ പിഴയും ലഭിക്കുന്ന നിയമഭേദഗതി പ്രഖ്യാപിച്ചു. 33 വര്‍ഷം മുമ്പ് സൗദി റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പൊതുമുതല്‍ സംരക്ഷണ നിയമത്തിലെ അഞ്ചാം അനുഛേദം ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ ശിക്ഷാനടപടികള്‍ പ്രഖ്യാപിച്ചത്.
പരിഷ്കരിച്ച ശിക്ഷാനിയമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൗദിയുടെ ഒൗദ്യോഗിക പത്രമായ ഉമ്മുല്‍ഖുറയാണ് ശനിയാഴ്ച പുറത്തുവിട്ടത്. സൗദി ശൂറ കൗണ്‍സിലിന്‍െറയും മന്ത്രിസഭ ചുമതലപ്പെടുത്തിയ ഉപസമിതിയുടെയും ശിപാര്‍ശയനുസരിച്ചാണ് പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള തീരുമാനം. പരിഷ്കരിച്ച നിയമമനുസരിച്ച് പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷംവരെ തടവും ലക്ഷം റിയാല്‍ പിഴയും അതല്ളെങ്കില്‍ രണ്ടും ഒന്നിച്ചും ശിക്ഷ നല്‍കാന്‍ വ്യവസ്ഥയുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്നതില്‍ പങ്കാളിത്തം വഹിക്കുന്ന ഓരോ കക്ഷിക്കും തുല്യമായ പിഴയും ശിക്ഷയും ലഭിക്കും. കൂടാതെ കുറ്റവാളികളെക്കുറിച്ച് അവര്‍ താമസിക്കുന്ന മേഖലയിലെ പ്രാദേശിക പത്രത്തിലോ അധികൃതര്‍ക്ക് ഉചിതമെന്ന് തോന്നുന്ന ഇതര മാധ്യമത്തിലോ പ്രതികളുടെ ചെലവില്‍ പരസ്യം ചെയ്യുമെന്നും ഭേദഗതിയില്‍ പറയുന്നു. കോടതി വിധി വന്നതിന് ശേഷമാണ് കുറ്റകൃത്യത്തിന്‍െറ രീതിയും നാശനഷ്ടങ്ങളും വ്യക്തമാക്കിയുള്ള പത്രപരസ്യം നല്‍കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
