‘ന്യൂ മിന ടവറു’കളിൽ തീർഥാടകരെ താമസിപ്പിക്കാനുള്ള ഒരുക്കം തകൃതിയിൽ
text_fieldsന്യൂ മിന ടവർ
ജിദ്ദ: ഇത്തവണ ഹജ്ജ് സീസണിൽ ‘ന്യൂ മിന ടവറുകളി’ൽ തീർഥാടകരെ താമസിപ്പിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ആഭ്യന്തര തീർഥാടകരെ താമസിപ്പിക്കാനാണ് ജംറകളിൽനിന്ന് ഒരു കിലോമീറ്റർ അകലെ ന്യൂ മിന ടവറുകൾ നിർമിച്ചിരിക്കുന്നത്. അഞ്ച് നിലകളിലായുള്ള ന്യൂ മിന ടവറുകളിൽ മൂന്ന് ലിഫ്റ്റുകൾ, സേവനങ്ങൾക്കായി പ്രത്യേക ലിഫ്റ്റുകൾ, നിരവധി ബാത്ത്റൂം സമുച്ചയങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ്. കെട്ടിടത്തിലെ ഓരോ മുറിയിലും 25 നും 30 നും ഇടയിൽ തീർഥാടകർക്ക് താമസിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. 11,000 ഹാജിമാർക്കുള്ള സൗകര്യങ്ങളുണ്ടായിരിക്കും. ഇതിനുള്ള പാക്കേജ് മന്ത്രാലയം ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

