മോദി-മുഹമ്മദ് ബിൻ സൽമാൻ കൂടിക്കാഴ്ച: ഇന്ത്യ- സൗദി നിക്ഷേപ സഹകരണ മേഖലകൾ ശക്തമാവും
text_fieldsജിദ്ദ: ജി.20 ഉ ച്ചകോടിയിൽ പെങ്കടുക്കാനെത്തിയ സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അർജൻറീനയിൽ കൂടിക്കാഴ്ച നടത്തി. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദം ഉൗട്ടി ഉറപ്പിച്ച കൂടിക്കാഴ്ചയിൽ നിക്ഷേപമേഖലയിലടക്കം പരസ്സപര സഹകരണത്തിന് ധാരണയായി. കൃഷി, ഉൗർജം, നിക്ഷേപം, സുരക്ഷ, സാേങ്കതികം സാമ്പത്തികം സാംസ്കാരിക മേഖലകളിലെ പുതിയ സഹകരണത്തിെൻറ പ്രാഥമിക കാര്യങ്ങൾ ചർച്ച ചെയ്തു. സൗദി പൊതുനിക്ഷേപ ഫണ്ടിെൻറ ഭാഗമായ പദ്ധതികളിൽ ഇന്ത്യ നിക്ഷേപമിറക്കും. ഇതു സംബന്ധിച്ച് കിരീടാവകാശി പിന്നീട് അറിയിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. ഇന്ത്യക്കാവശ്യമായ മുഴുവൻ എണ്ണയും നൽകാൻ സൗദി തയാറാണെന്ന് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. പ്രത്യേകിച്ചും പെട്രോളിയം ഉൽപന്ന മേഖലയിൽ അരാംകോയുടെ സഹകരണം കിരീടാവകാശി വാഗ്ദാനം ചെയ്തു. സോളാർ മേഖലയിലും സൗദി^ഇന്ത്യ സഹകരണമുണ്ടാവും.
നിക്ഷേപ മേഖലയിൽ പുതിയ രീതിയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഊര്‍ജം, ഭക്ഷ്യ സുരക്ഷ, പ്രതിരോധം, അടിസ്ഥാന സൗകര്യം എന്നീ മേഖലയില്‍ പുതിയ നിര്‍മാണ രീതിയാണ് ആലോചിക്കുന്നത് ^വിജയ് ഗോഖലെ വ്യക്തമാക്കി. ഇന്ത്യ- സൗദി നേതാക്കളുടെ ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയാണ് ബ്യൂണസ് അേയഴ്സിൽ നടന്നത്. 2016^ൽ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യയില സന്ദർശനം നടത്തിയതിൽ പിന്നെ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര നിക്ഷേപ മേഖലകളിൽ സഹകരണം ശക്തിപ്പെട്ടിട്ടുണ്ട്. അർജൻറീനയിലെ കൂടിക്കാഴ്ച സഹകരണം കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാംസ്കാരിക മേഖലയിലെ ഇന്ത്യ- സൗദി സഹകരണത്തിെൻറ ഭാഗമായി കഴിഞ്ഞ വർഷം സൗദി അറേബ്യയിലെ ഏറ്റവും വലിയ സാംസ്കാരികോൽസവമായ ജനാദിരിയ പൈതൃേകാൽസവത്തിൽ ഇന്ത്യ അതിഥിരാജ്യമായിരുന്നു. കഴിഞ്ഞ മാസം നടന്ന റിയാദ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് നിക്ഷേപക സമ്മേളനത്തിലും ഇന്ത്യ പെങ്കടുത്തു. സൗദിയിലെ ഏറ്റവും വലിയ ടൂറിസം പദ്ധതികളായ ക്വിദ്ദിയ്യ, റെഡ് സീ, നിയോം എന്നിവയിൽ ഇന്ത്യ നിർമാണമേഖലയിൽ നിക്ഷേപം നടത്തുന്നതിന് ധാരണയായത് റിയാദ് നിക്ഷേപക സമ്മേളനത്തിലായിരുന്നു.
ഇന്ത്യക്കാർക്ക് കിരീടാവകാശിയുടെ പ്രശംസ
റിയാദ്: സൗദി കിരീടാവാകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദിയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഇന്ത്യക്കാരെക്കുറിച്ച് പ്രത്യേകം പ്രശംസിച്ചു. ജി 20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിലാണ് കിരീടാവകാശിയുടെ പ്രശംസ. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിെൻറ സന്ദേശം കിരീടാവകാശി പ്രധാനമന്ത്രിക്ക് കൈമാറി. ഇന്ത്യയും സൗദിയും തമ്മിലുള്ള ദീര്‍ഘകാല സുഹൃദ് ബന്ധത്തെ ഇരു നേതാക്കളും കൂടിക്കാഴ്ചയില്‍ അനുസ്മരിച്ചു. ഇന്ത്യൻ പ്രവാസികൾക്ക് സൗദിയിൽ നൽകുന്ന സേവനങ്ങൾക്ക് മോദി മുഹമ്മദ് ബിൻസൽമാന് നന്ദി അറിയിച്ചു. പെട്രോള്‍, പെട്രോളിതര മേഖലയിലെ വാണിജ്യത്തിന് പുറമെ തൊഴില്‍ രംഗത്തും മികച്ച സഹകരണമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ളത്. സൗദിയിലെ ഭീമന്‍ പദ്ധതികളില്‍ മുതിലിറക്കാന്‍ ഇന്ത്യ സന്നദ്ധമാകുന്നതോടെ ഈ സഹകരണം കൂടുതല്‍ ശക്തമാവുമെന്നും കൂടിക്കാഴ്ചയില്‍ പരമാര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
