ലോകകപ്പ് കിരീടനേട്ടം ആഘോഷമാക്കി ജിദ്ദയിലെ അര്‍ജന്റീന ആരാധകര്‍
text_fieldsലോകകപ്പിൽ അർജന്റീന കിരീടം ചൂടിയതിന്റെ സന്തോഷം ജിദ്ദ അർജന്റീന ഫാൻസ് അസോസിയേഷൻ കേക്ക് മുറിച്ച് ആഘോഷിക്കുന്നു
ജിദ്ദ: ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയുടെ കിരീട നേട്ടത്തിന്റെ ആവേശം ആരാധകര്‍ക്ക് ഇനിയും കെട്ടടങ്ങിയിട്ടില്ല. 36 വര്‍ഷങ്ങള്‍ക്കുശേഷം അര്‍ജന്റീനയിലേക്ക് ലോകകപ്പ് കൊണ്ടുവന്ന മെസ്സിപ്പടയുടെ നേട്ടത്തില്‍ പ്രവാസ ലോകത്തും ആഘോഷം തുടരുകയാണ്. ജിദ്ദയിലെ അര്‍ജന്റീന ഫാന്‍സ് അസോസിയേഷന് സംഘടിപ്പിച്ച ആഘോഷരാവ് വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ട് സമ്പന്നമായിരുന്നു. മലയാളികളായ ആരാധകരാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും സ്വദേശികളും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ആഘോഷരാവില്‍ പങ്കാളികളായി.
ലോകകപ്പിന്റെ മാതൃക ഉയര്‍ത്തിപ്പിടിച്ച് മുദ്രാവാക്യം വിളിച്ച് പ്രകടനമായി ആരാധകര്‍ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചതോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡന്റ് ബേബി നീലാമ്പ്ര ഉദ്ഘാടനം ചെയ്തു. ജിദ്ദ അര്‍ജന്റീന ഫാൻസ് അസോസിയേഷന് എക്സിക്യൂട്ടിവ് അംഗങ്ങള്‍ ഒരു മീറ്റര്‍ നീളമുള്ള കേക്ക് കട്ട് ചെയ്തു. അര്‍ജന്റീനയുടെ ഫുട്ബാള്‍ ചരിത്രവും ഖത്തര്‍ ലോകകപ്പിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയ വിഡിയോ പ്രദര്‍ശനവും പ്രമുഖ ഗായകര്‍ പങ്കെടുത്ത സംഗീതവിരുന്നും ഉണ്ടായിരുന്നു.
ജിദ്ദയിലെ സ്വദേശി സംഗീത വിദഗ്ധരുടെ നേതൃത്വത്തിലുള്ള ചില്‍സ് ഡി.ജെ ഗ്രൂപ് ഒരുക്കിയ ഡി.ജെ ആയിരുന്നു ആഘോഷരാവിന്റെ മുഖ്യ ആകര്‍ഷണം. ഡി.ജെയുടെ വൈവിധ്യമാര്‍ന്ന താളത്തിനൊത്ത് ആരാധകര്‍ ചുവടുവെച്ചു.
ജിദ്ദ അര്‍ജന്റീന ഫാന്‍സ് അസോസിയേഷന് ചെയര്മാന് ഹിഫ്സുറഹ്മാന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജനറല്‍ കണ്‍വീനര്‍ ജലീല്‍ കണ്ണമംഗലം സ്വാഗതം പറഞ്ഞു. റാഫി ബീമാപ്പള്ളി അവതാരകനായിരുന്നു. ഡോ. ഇന്ദു ചന്ദ്രശേഖരന്, സലാഹ് കാരാടന്‍, ജുനൈസ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ബിനുമോന്, നൗഫല്‍ കരീം, നൗഷാദ് ചാത്തല്ലൂര്‍, പ്രവീണ്‍, ഫവാസ് മുത്തു, മന്‍സൂര്‍ ബ്ലാക്ക് ആൻഡ് വൈറ്റ്, ഷാഫി കൊട്ടപ്പുറം, മുജീബ് മുത്തേടം, മന്‍സൂര്‍ നിലമ്പൂര്‍, ശംനാദ് തിരുവനന്തപുരം, അനില്‍, ഫൈസല്‍ മൊറയൂര്‍, ഹാരിസ് കൊന്നോല, രാധാകൃഷ്ണന്, സാഗര്‍, സുല്‍ഫി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

