അരീക്കുളം മഹല്ല് കൂട്ടായ്മ സ്വീകരണം നൽകി
text_fieldsഹ്രസ്വസന്ദർശനാർഥം ജിദ്ദയിലെത്തിയ കാപ്പൻ ജബ്ബാർ, സി.ടി. മുനീർ, എ.കെ. മുഹമ്മദ് എന്നിവർക്ക് ജിദ്ദ അരീക്കുളം പ്രവാസി കൂട്ടായ്മ സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: ഹ്രസ്വസന്ദർശനാർഥം ജിദ്ദയിലെത്തിയ പ്രമുഖ വ്യവസായിയും മലബാർ ഗോൾഡ് സ്ഥാപക ഡയറക്ടറുമായ കാപ്പൻ ജബ്ബാർ, വ്യവസായിയും വേങ്ങര മലബാർ കോളജ് ചെയർമാനുമായ സി.ടി. മുനീർ, വ്യവസായി എ.കെ. മുഹമ്മദ് എന്നിവർക്ക് ജിദ്ദ അരീക്കുളം പ്രവാസി കൂട്ടായ്മ സ്വീകരണം നൽകി. ആത്മാർഥതയും കഠിനാധ്വാനവും ദീർഘവീക്ഷണവുമുണ്ടെങ്കിൽ ഏത് സംരംഭവും വിജയിപ്പിക്കാനാവുമെന്ന് കാപ്പൻ ജബ്ബാർ ചൂണ്ടിക്കാട്ടി. രാജ്യാന്തര നിലവാരം പുലർത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമ്മുടെ നാട്ടിലും വളർന്നുവരുക എന്നതാണ് മലബാർ ട്രസ്റ്റ് ലക്ഷ്യംവെക്കുന്നതെന്ന് സി.ടി. മുനീർ പറഞ്ഞു. ചടങ്ങിൽ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. നാസർ പുല്ലമ്പലവൻ, നൗഷാദ് അലി, സി.ടി. ആബിദ്, നൗഷാദ് പൂച്ചേങ്ങൽ, നജീബ് പാലത്ത് എന്നിവർ സംസാരിച്ചു. വേങ്ങര നാസർ സ്വാഗതവും ഇഖ്ബാൽ പുല്ലമ്പലവൻ നന്ദിയും പറഞ്ഞു.

