പ്രഥമ സൗദി ആർക്കിയോളജി കൺെവൻഷൻ റിയാദിൽ; ഒരുക്കം തകൃതി
text_fieldsറിയാദ്: ഒന്നാമത് സൗദി ആർക്കിയോളജി കൺവെൻഷൻ അടുത്ത ആഴ്ച റിയാദിൽ ആരംഭിക്കും. നവംബർ ഏഴു മുതൽ ഒമ്പതു വരെ തലസ്ഥാനത്തെ കിങ് അബ്ദുൽ അസീസ് ഹിസ്റ്റോറിക്കൽ സെൻററിലാണ് പരിപാടി. സൗദി കമീഷൻ േഫാർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജിെൻറ (എസ്.സി.ടി.എച്ച്) നേതൃത്വത്തിൽ കിങ് അബ്ദുൽ അസീസ് റിസർച്ച് സെൻറർ, വിവിധ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. ഇൗതരത്തിൽ രാജ്യത്ത് ആദ്യമായി സംഘടിപ്പിക്കുന്ന കൺവെൻഷനാണിത്. അതുകൊണ്ട് തന്നെ വിപുലമായ ഒരുക്കങ്ങളാണ് ഇതിനായി നടത്തുന്നത്.
ലോകത്തെ ഏറ്റവും തലമുതിർന്ന നിരവധി പുരാവസ്തുശാസ്ത്രജ്ഞർ പരിപാടിയിൽ പെങ്കടുക്കാൻ റിയാദിലെത്തുന്നുണ്ട്. സന്ദർശകർക്ക് അവരുടെ അനുഭവങ്ങൾ നേരിട്ടറിയാനുള്ള അവസരവും സംഘാടകർ ഒരുക്കുന്നുണ്ട്. പുരാവസ്തു ഉദ്ഖനനം, കണ്ടെത്തലുകൾ, വിവിധ വസ്തുക്കൾ വേർതിരിക്കുന്നതിനും മൂല്യ നിർണയം നടത്തുന്നതിനുള്ള രീതികൾ, രാജ്യത്തെ വിദൂര മരുഭൂ മേഖലകളിലെ ഉദ്ഖനനത്തിനുള്ള െവല്ലുവിളികൾ എന്നിവയെ കുറിച്ചുള്ള വിശദീകരണം കൺവെൻഷനിലുണ്ടാകും. രാജ്യത്തെ പ്രമുഖ പുരാവസ്തു ഖനന മേഖലകളുടെ പുനരാവിഷ്കാരവും മേള നഗരിയിലുണ്ടാകും.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഉദ്ഖനനത്തിൽ ഏർപ്പെട്ടിരിക്കുന്ന 30 ലേറെ സൗദി^അന്താരാഷ്ട്ര പുരാവസ്തു സംഘങ്ങളും ഇതിനായി റിയാദിലെത്തും. പുരാവസ്തു മേഖലയുടെ വിവിധ മുഖങ്ങൾ പ്രതിപാദിക്കുന്ന 10 പ്രദർശനങ്ങളും ഇതിനൊപ്പമുണ്ടാകും. ചരിത്രാതീത പുരാവസ്തുക്കൾ, ശിലാലിഖിതങ്ങൾ, ഹജ്ജ്, കച്ചവട പാതകൾ, അറേബ്യൻ ഉപഭൂഖണ്ഡത്തിെൻറ ഇസ്ലാം പൂർവ കാലത്തെ ചരിത്രം, ഇസ്ലാം കാലത്തെ ചരിത്രം, കല, വാസ്തുശാസ്ത്രം, പൗരാണിക ഇസ്ലാമിക ലിഖിതങ്ങൾ എന്നിവയെ കുറിച്ചാകും പ്രദർശനങ്ങൾ. കൺവെൻഷനുള്ള ഒരുക്കങ്ങൾ ആഴ്ചകൾക്ക് മുേമ്പ ബത്ഹക്ക് സമീപം മുറബ്ബയിൽ കിങ് അബ്ദുൽ അസീസ് ഹിസ്റ്റോറിക്കൽ സെൻററിൽ ആരംഭിച്ചുകഴിഞ്ഞു.