Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാം​ബു​വി​ൽ ‘അ​റാ​ട്കോ’ കു​ടും​ബ സം​ഗ​മം

text_fields
bookmark_border
യാം​ബു​വി​ൽ ‘അ​റാ​ട്കോ’ കു​ടും​ബ സം​ഗ​മം
cancel

യാം​ബു: പ്ര​മു​ഖ ട്രേ​ഡി​ങ് ആ​ൻ​ഡ് കോ​ൺ​ട്രാ​ക്റ്റി​ങ് ക​മ്പ​നി​യാ​യ അ​റാ​ട്കോ അ​റേ​ബ്യ​ൻ കോ​ൺ​ട്രാ​ക്റ്റി​ങ് ക​മ്പ​നി​യു​ടെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് വി​പു​ല​മാ​യ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

യാം​ബു ഷ​റ​മി​ലെ അ​ൽ വ​ർ​ദ ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ അ​റാ​ട്കോ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും യാം​ബു​വി​ലെ ചി​ല ഗാ​യ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ സം​ഗീ​ത​നി​ശ​യും അ​ര​ങ്ങേ​റി.

പ്ര​മു​ഖ ഇ​ൻ​ഡ​സ്ട്രി​യ​ൽ പ്രോ​ജ​ക്ട് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്റ് സ​ർ​വീ​സ് ക​മ്പ​നി​യാ​യ ഇ​റാം എ​ൻ​ജി​നീ​യ​റി​ങ് ക​മ്പ​നി​യു​ടെ യാം​ബു ബ്രാ​ഞ്ചി​ൽ ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം ജ​ന​റ​ൽ മാ​നേ​ജ​രാ​യി​രു​ന്ന ഹു​സൈ​ൻ കു​ഞ്ഞി​മോ​ൻ ആ​യി​രു​ന്നു മു​ഖ്യാ​തി​ഥി. അ​ദ്ദേ​ഹ​ത്തി​നു​ള്ള അ​റാ​ട്കോ ഗ്രൂ​പ്പ് ബി​സി​ന​സാ​യ ബി​ൻ ദി​ഹാ​യി​സ് അ​പാ​ർ​ട്മെൻറിെൻറ ഉ​പ​ഹാ​രം മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ഹ​മീ​ദ് കാ​ഞ്ഞി​ര​ങ്ങാ​ട​ൻ ന​ൽ​കി.

നാ​സ​ർ ന​ടു​വി​ലും അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പും ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​സ്സ​മ​ദ് ഒ​റ്റ​പ്പാ​ലം സ്വാ​ഗ​തം പ​റ​ഞ്ഞു. മു​സ്ത​ഫ മ​ഞ്ചേ​ശ്വ​രം, ആ​രി​ഫ് ചാ​ലി​യം, അ​യ്യൂ​ബ് എ​ട​രി​ക്കോ​ട്, ഹു​സൈ​ൻ കു​ഞ്ഞി​മോ​ൻ, അ​ഫ്‌​ന ബാ​ബു, അ​ഫ്‌​സാ​ന ന​ബീ​ൽ കൊ​ടി​യ​ത്തൂ​ർ, ബ​ഷീ​റ അ​ബ്ദു​സ്സ​മ​ദ്, റ​ബീ​ഹ നി​ഹാ​ൽ എ​ന്നി​വ​ർ ഗാ​ന​മാ​ല​പി​ച്ചു. സു​നീ​ർ തി​രു​വ​ന​ന്ത​പു​രം, ന​ബീ​ൽ കൊ​ടി​യ​ത്തൂ​ർ, സു​നീ​ർ ബാ​ബു തൊ​ട്ടി​യാ​ൻ, ഫൈ​സ​ൽ കാ​രാ​ട്ടി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aratko family gathering in Yambu
Next Story